വേഴാമ്പലുകളുടെ പറുദീസയായി വാഴച്ചാല്‍, പക്ഷിയിനങ്ങളുടെ എണ്ണത്തില്‍ വര്‍ധന

ഗ്രേറ്റ് വേഴാമ്പല്‍, മലബാര്‍ പൈഡ് വേഴാമ്പല്‍, മലബാര്‍ ഗ്രേ വേഴാമ്പല്‍ എന്നീ മൂന്ന് പ്രധാന പ്രാദേശിക വേഴാമ്പല്‍ ഇനങ്ങളും ഇവിടെയുണ്ട്.
Hornbill
Hornbill
Updated on
2 min read

തൃശൂര്‍: സസ്യജന്തുജാലങ്ങളുടെ വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥയായി വാഴച്ചാല്‍ വനമേഖ. വാഴച്ചാല്‍ പക്ഷി സര്‍വേയില്‍ 198 ഇനം പക്ഷികളെ കണ്ടെത്തി. 1996-ല്‍ ഈ മേഖലയിലെ ആദ്യത്തെ രേഖപ്പെടുത്തിയ സര്‍വേയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പക്ഷി ഇനങ്ങളുടെ എണ്ണം 136 ല്‍ നിന്ന് 193 ആയി വര്‍ധിച്ചു. സസ്യജന്തുജാലങ്ങളുടെ സമൃദ്ധിയില്‍ മൂന്ന് പതിറ്റാണ്ടില്‍ പശ്ചിമഘട്ടത്തില്‍ വാഴച്ചാല്‍ പ്രധാന ഭാഗമായി മാറിയെന്നാണ് സര്‍വേ കണക്കുകള്‍ പറയുന്നത്.

372 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് വാഴച്ചാല്‍ വനമേഖലയ്ക്കുള്ളത്. കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ വേഴാമ്പലുകളുടെ പ്രധാന ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. ഗ്രേറ്റ് വേഴാമ്പല്‍, മലബാര്‍ പൈഡ് വേഴാമ്പല്‍, മലബാര്‍ ഗ്രേ വേഴാമ്പല്‍ എന്നീ മൂന്ന് പ്രധാന പ്രാദേശിക വേഴാമ്പല്‍ ഇനങ്ങളും ഇവിടെയുണ്ട്.

Hornbill
കോളജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 15 ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് വാഴച്ചാല്‍. '2019-ലാണ് വാഴച്ചാലില്‍ ആദ്യമായി വിപുലമായ പക്ഷി സര്‍വേ നടത്തിയത്. കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും വലിയ മൃഗങ്ങള്‍ക്ക് ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, പക്ഷി ഇനങ്ങളുടെ എണ്ണവും മറ്റ് ഘടകങ്ങളും പരിശോധിച്ചാല്‍ വാഴച്ചാല്‍ വനങ്ങള്‍ മികച്ച ആവാസവ്യവസ്ഥയായി തുടരുകയാണ്. വന മേഖലയുടെ 40 ട്രാന്‍സെക്റ്റുകളില്‍ 23 എണ്ണത്തിലും വേഴാമ്പലുകളെ കണ്ടെത്തി. മേഖലയിലെ ഗോത്രവര്‍ഗക്കാരുടെ പിന്തുണയോടെ 63 വേഴാമ്പല്‍ കൂടുകളും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) സുരേഷ് ബാബു പറഞ്ഞു.

പ്രാഥമിക നിത്യഹരിത, അര്‍ദ്ധ നിത്യഹരിത, ഈര്‍പ്പമുള്ള ഇലപൊഴിയും വനങ്ങളും നദീതീര ഇടനാഴികളും തോട്ടങ്ങളും ഉള്‍പ്പെടെയുള്ള മേഖലയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

Hornbill
ഗുരുവായൂർ ദേവസ്വം നിയമനം: റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി

വാഴച്ചാല്‍ വന മേഖലയില്‍ വേഴാമ്പലുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയ്ക്കു പിന്നില്‍ വെസ്റ്റേണ്‍ ഘട്ട്‌സ് ഹോണ്‍ബില്‍ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഈ രംഗത്ത് സജീനവമാണ് ഇവര്‍. ''പശ്ചിമഘട്ടത്തിലെ മറ്റ് വനങ്ങളില്‍, ഗ്രേറ്റ് ഹോണ്‍ബില്‍ (മലമുഴക്കി വേഴാമ്പലുകള്‍) കൂടുണ്ടാക്കാന്‍ താല്‍പര്യപ്പെടുന്നത് 10 ശതമാനം മരങ്ങള്‍ മാത്രമാണ്. വാഴച്ചാലില്‍, ഏകദേശം 30 ശതമാനം മരങ്ങള്‍ ഇവയക്ക് അനുയോജ്യമാണ്. ഈ സാഹചര്യമാണ് മലമുഴക്കി വേഴാമ്പലുകളുടെ പറുദീസയായി വാഴച്ചാല്‍ മേഖലയെ മാറ്റുന്നതെന്ന് വെസ്റ്റേണ്‍ ഘട്ട്‌സ് ഹോണ്‍ബില്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ അമിത ബച്ചന്‍ പറഞ്ഞു.

2005ല്‍ നടത്തിയ സര്‍വേയില്‍ വേഴാമ്പലുകളുടെ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് മേഖലയിലെ ആദിവാസി വിഭാഗമായ കാടര്‍ സമൂഹത്തെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒരു കാലത്ത് മുട്ടകള്‍ക്കായി വേഴാമ്പലുകളെ വേട്ടയാടിയിരുന്നവര്‍ ആയിരുന്നു കാടര്‍ വിഭാഗം. എന്നാല്‍ ബോധവത്കരണത്തിലൂടെ ഈ പക്ഷികളുടെ സംരക്ഷകരായി സമൂഹം മാറയെന്നും അമിത ബച്ചന്‍ പറഞ്ഞു. കേരളത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഗ്രേറ്റ് ഹോണ്‍ബിലുകള്‍ ഉണ്ടെങ്കിലും വാഴച്ചാലിലാണ് മൂന്ന് ഇനങ്ങളെയും കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summary

Vazhachal bird survey: ‘Hornbill paradise’ records 193 bird species

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com