മുഖ്യമന്ത്രി മറച്ചുവച്ചത് ബേബി എങ്ങനെ അറിഞ്ഞു?; സിപിഎം സെക്രട്ടറിക്ക് കൂടി ഇഡി നോട്ടീസ് കൊടുക്കുമോ?; പരിഹസിച്ച് സതീശന്‍

ഇഡി സമന്‍സ് അയച്ച കാര്യത്തെ കുറിച്ച് മുഖ്യമന്ത്രി ഒരക്ഷരവും മിണ്ടിയിട്ടില്ല. ഇത് മൂടിവയ്ക്കുകയാണ് ചെയ്തത്. അവസാനം അത് സെറ്റില്‍ ചെയ്യുകയായിരുന്നെന്ന് സതീശന്‍ പറഞ്ഞു.
VD Satheesan
വിഡി സതീശന്‍
Updated on
1 min read

തൃശൂര്‍: മുഖ്യമന്ത്രിയുടെ മകന്റെ ഇഡി നോട്ടീസില്‍ എംഎ ബേബിയുടെ അഭിപ്രായത്തെ പരിഹസിച്ച് വിഡി സതീശന്‍. ഇഡി നോട്ടീസ് കൊടുക്കുമ്പോള്‍ സിപിഎം അഖിലേന്ത്യ സെക്രട്ടറിക്ക് കൂടി നോട്ടീസ് കൊടുക്കുമോയെന്നു വിഡി സതീശന്‍ ചോദിച്ചു. ഇഡി മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് അയച്ച കാര്യം എംഎ ബേബി എങ്ങനെ ഇത് അറിഞ്ഞു?. കേസ് ഇല്ലാതായെന്നാണ് എംഎ ബേബി പറഞ്ഞത് എങ്ങനെയാണെന്നും സതീശന്‍ ചോദിച്ചു.

VD Satheesan
വിവേകിന് സമന്‍സ് അയച്ചത് ലാവ്‌ലിന്‍ കേസില്‍; ഹാജരാകാന്‍ ആവശ്യപ്പെട്ടത് സാക്ഷിയായി

ഇഡി സമന്‍സ് അയച്ച കാര്യത്തെ കുറിച്ച് മുഖ്യമന്ത്രി ഒരക്ഷരവും മിണ്ടിയിട്ടില്ല. ഇത് മൂടിവയ്ക്കുകയാണ് ചെയ്തത്. അവസാനം അത് സെറ്റില്‍ ചെയ്യുകയായിരുന്നെന്ന് സതീശന്‍ പറഞ്ഞു. സിപിഎം ബിജെപി ബാന്ധവം ഉണ്ടെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. പിണറായി വിജയന് അമിത്ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. അതിന് ചില ഇടനിലക്കാരുണ്ടെന്നും സതീശന്‍ പറഞ്ഞു. 2023ലാണ് സംഭവം. 2024ലാണ് ഇലക്ഷന്‍. ഇഡി പിടിമുറുക്കുന്നു എന്ന് ഞങ്ങള്‍ അന്നേ പറഞ്ഞു. ബ്ളാക്ക് മെയിലിംഗ് നടത്തി. തൃശൂര്‍ പൂരം കലക്കലടക്കം നടത്തിയതും ഇതിന്റെ ഭാഗമാണെന്നും സതീശന്‍ പറഞ്ഞു.

VD Satheesan
'മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വച്ച് തകര്‍ക്കും'; ഭീഷണി സന്ദേശത്തിന് പിന്നാലെ പരിശോധന

പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ ശരിവെക്കുന്നതാണ് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടെന്നും വിഡി സതീശന്‍ പറഞ്ഞു. ഇതിന് ദേവസ്വവും രാഷ്ട്രീയ പ്രതിനിധികളും കൂട്ടുനിന്ന് എന്നാന്നയിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ദ്വാരപാലകശില്‍പം സംസ്ഥാനത്തിന് പുറത്തുള്ള കോടീശ്വരനാണ് വിറ്റതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന് കടകംപള്ളി സുരേന്ദ്രന് ഇക്കാര്യമെല്ലാം അറിയാം. ഇപ്പോള്‍ ശബരിമലയിലെ പുറത്തുവന്നില്ലെങ്കില്‍ തങ്കവിഗ്രഹം കൂടി പുറത്തുപോകുമായിരുന്നെന്നും സതീശന്‍ പറഞ്ഞു.

Summary

How did Baby know what the Chief Minister hid? V. D. Satheesan mocked the CPI(M) All-India Secretary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com