മന്ത്രിയുടെ ഭാര്യയ്ക്ക് കിട്ടാത്ത നീതി കേരളത്തിലെ വേറെ എതു സ്ത്രീക്ക് കിട്ടും?; പൊലീസിനെതിരെ വിഡി സതീശന്‍

മന്ത്രിയുടെ ഭാര്യ പരാതി പറഞ്ഞാല്‍ അത് യുഡിഎഫ് പറഞ്ഞതാകുന്നതെങ്ങനെ?
VD Satheesan
VD Satheesan
Updated on
1 min read

കോഴിക്കോട് : മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ആരോപണത്തില്‍ പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗണേഷിന്റെ ഭാര്യ അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അവരെ കാണാതെ, എന്താണെന്ന് അന്വേഷിക്കാതെ തിരിച്ചു പോകുകയായിരുന്നു. മന്ത്രിയുടെ ഭാര്യയ്ക്ക് കിട്ടാത്ത നീതി കേരളത്തിലെ വേറെ എതു സ്ത്രീയ്ക്കാണ് കിട്ടാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശന്‍ പറഞ്ഞു.

VD Satheesan
'ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ശാന്തന്‍ കാറില്‍ കയറ്റി, ഗണേഷ് കുമാര്‍ അകത്ത് കയറി വാതില്‍ അടച്ചു'; ചിത്രങ്ങള്‍ കയ്യിലുണ്ടെന്ന് ഭാര്യ

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് മന്ത്രിയുടെ ഭാര്യയെ ആക്രമിച്ചു. മുറിയില്‍ അടച്ചുപൂട്ടിയിട്ട് മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. അവര്‍ ഉറക്കെ വിളിച്ചു. പൊലീസിനെ വിളിച്ചു. പൊലീസ് വന്നിട്ട് എന്താണ് സംഭവിച്ചതെന്നോ, പരിക്കു പറ്റിയിട്ടുണ്ടോ എന്നൊന്നും അന്വേഷിച്ചില്ല. ഇതെന്തു പൊലീസാണ്?. ഏതു സ്ത്രീയ്ക്കാണ് ഈ പൊലീസിനെക്കൊണ്ട് കേരളത്തില്‍ സുരക്ഷ കിട്ടുന്നത്?. മന്ത്രിയുടെ ഭാര്യയാണെന്ന് ഓര്‍ത്ത് പൊലീസ് പേടിച്ച് ഓടിയതാണോയെന്നും വിഡി സതീശന്‍ ചോദിച്ചു.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം. എല്ലാക്കാര്യത്തിലെയും പോലെ മൗനം തുടരാന്‍ ഈ കാര്യത്തില്‍ പറ്റില്ല. കാരണം സ്ത്രീ സുരക്ഷയുടെ ഏറ്റവും ടോപ്പിലുള്ള ആളാണെന്നും പറഞ്ഞ് കപ്പും പിടിച്ച് ഇരിക്കുന്ന ആളാണ്. അതെല്ലാം പി ആര്‍ ആയിരുന്നു, പ്രചാരണം ആയിരുന്നു എന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിയുടെ ഭാര്യ പരാതി പറഞ്ഞാല്‍ അത് യുഡിഎഫ് പറഞ്ഞതാകുന്നതെങ്ങനെ?. ഞങ്ങള്‍ പോയി മന്ത്രിയുടെ ഭാര്യയുമായി ഗൂഢാലോചന നടത്തി പരാതി പറഞ്ഞതാണെന്നാണോ പറയുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു.

VD Satheesan
'എനിക്ക് ഒന്നല്ല, 5000 പ്രണയങ്ങളുണ്ട്; വ്യക്തിപരമായ കാര്യങ്ങളെ ആക്രമിക്കുന്നത് പൈസ കൊടുത്തുള്ള രാഷ്ട്രീയം'

മന്ത്രിമാരുടെ ഭാര്യമാരോട് ഭര്‍ത്താവിനെതിരെ പറയാന്‍ പറയലാണോ യുഡിഎഫിന്റെ ജോലി?. അവരുടെ കുടുംബത്തില്‍ ഉണ്ടായ സംഭവമാണ്. മന്ത്രിയുടെ ഭാര്യ തന്നെ പുറത്തു പറഞ്ഞതിനുശേഷമാണ് പ്രതിപക്ഷം പ്രതികരിച്ചത്. മന്ത്രിയുടെ ഭാര്യ തന്നെയാണ് പൊലീസിന്റെ അനാസ്ഥയെക്കുറിച്ച് പറഞ്ഞത്. ഇതെന്തൊരു മന്ത്രിസഭയാണ്. അവര്‍ക്ക് നാണമില്ലെങ്കിലും നമുക്ക് നാണമായിട്ട് വയ്യ. ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസ് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് നോക്കുകയാണ്. മുഖ്യമന്ത്രി എന്തു പറയുന്നു എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

Summary

Opposition leader VD Satheesan slams police over allegations against Minister KB Ganesh Kumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com