മുഖ്യമന്ത്രീ, ശ്രദ്ധിക്കുമല്ലോ, സ്ഥലവും സമയവും തീരുമാനിച്ചില്ല; വീണ്ടും സംവാദത്തിനു വെല്ലുവിളിച്ച് വിഡി സതീശന്‍

vd satheesan - pinarayi vijayan
വിഡി സതീശന്‍ - പിണറായി വിജയന്‍ഫെയ്‌സ്ബുക്ക്‌
Updated on
1 min read

കൊച്ചി: സംവാദമാവാം എന്നു പറഞ്ഞിട്ട് ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞിട്ടും സ്ഥലവും സമയവും ഇതുവരെ തീരുമാനിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍മിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് താനെത്താമെന്ന് സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മുഖ്യമന്ത്രീ, ശ്രദ്ധിക്കുമല്ലോ എന്ന പോസ്റ്ററോടു കൂടിയാണ് സതീശന്റെ കുറിപ്പ്.

vd satheesan - pinarayi vijayan
'എന്നാല്‍ ഇനി അദ്ദേഹത്തോട് എഴുതി വാങ്ങാം, എന്നിട്ട് പറയാം'; ബിനോയ് വിശ്വത്തെ പരിഹസിച്ച് മുഖ്യമന്ത്രി

മു​ഖ്യ​മ​ന്ത്രി​യെ ഞാ​യ​റാ​ഴ്ച സ​തീ​ശ​ൻ പ​ര​സ്യ​സം​വാ​ദ​ത്തി​ന്​ വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. മ​റു​പ​ടി​യാ​യി, വി​ക​സ​ന​ത്തി​ൽ സം​വാ​ദ​ത്തി​നു​ണ്ടോ എ​ന്ന ഫേ​സ്ബു​ക് പോ​സ്റ്റു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​ങ്ക​ളാ​ഴ്ച രം​ഗ​ത്തു​വരികയായിരുന്നു. ‘എ​ന്നാ​ൽ ഇ​നി ഇ​തി​ൽ സം​വാ​ദം ആ​യാ​ലോ’’ എ​ന്ന്​ ചോ​ദി​ച്ച് മു​ഖ്യ​മ​ന്ത്രി, സ​ർ​ക്കാ​റി​ന്‍റെ 37 നേ​ട്ട​ങ്ങ​ൾ പ​റ​യു​ന്ന കാ​ർ​ഡു​ക​ൾ ഷെ​യ​ർ ചെ​യ്യുകയായിരുന്നു.

ഇതിനു പി​ന്നാ​ലെ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ഇ​ത്​ പ​ങ്കു​വെ​ച്ചു. എ​ല്ലാ കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ന​മു​ക്ക്​ നോ​ക്കാം എ​ന്ന് കൊല്ലത്തു നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ന്‍റെ പോ​സ്റ്റ്​ വ​ന്നു. ‘‘സം​വാ​ദ​ത്തി​ന്​ ത​യ്യാർ എ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ സ്ഥി​തി​ക്ക്​ സ്ഥ​ല​വും സ​മ​യ​വും കൂ​ടി അ​ദ്ദേ​ഹ​ത്തി​ന്​ തീ​രു​മാ​നി​ക്കാം. പ​റ​യു​ന്ന സ്ഥ​ല​ത്ത്, പ​റ​ഞ്ഞ സ​മ​യ​ത്ത്​ ഞാ​നെ​ത്തും. ബാ​ക്കി ജ​നം തീ​രു​മാ​നി​ക്ക​ട്ടെ’’ എ​ന്നാ​യി​രു​ന്നു സ​തീ​ശ​ന്‍റെ പോസ്റ്റ്.

Summary

VD Satheesan challenges CM Pinarayi Vijayan to a direct debate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

VD Satheesan, Pinarayi Vijayan
today top five news
VD Satheesan to be sworn in as state Chief Minister on Monday
kerala chief minister N K Premachandran and P J Kurien Response
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com