

തിരുവനന്തപുരം: അധികാരത്തില്‍ വന്ന് മൂന്നാം ദിവസം മുഖ്യമന്ത്രിയെ ദല്ലാള്‍ നന്ദകുമാറിന്റെ സഹായത്തോടെ പരാതിക്കാരി കണ്ടുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യേശുവിനെ ക്രൂശിക്കാന്‍ പടയാളികള്‍ക്കും ആള്‍ക്കൂട്ടത്തിനും വിട്ടുകൊടുത്ത ശേഷം പിലാത്താസ് കൈകഴുകിയിട്ട് പറഞ്ഞു ഈ നീതിമാന്റെ രക്തത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന്, അതുപോലെയാണ് ജീവിതകാലം മുഴുവന്‍ ഉമ്മന്‍ചാണ്ടിയെ ക്രൂശിക്കാന്‍ കഠിനാദ്ധ്വാനം ചെയ്ത ആളുകള്‍ ഇപ്പോള്‍ നിയമസഭയില്‍ വന്ന് പറയുന്നു ഉമ്മന്‍ചാണ്ടി നീതിമാനാണെന്ന് പറയുന്നുവെന്ന് വിഡി സതീശന്‍. സോളാര്‍ വിഷയത്തെ ഭരണപക്ഷ അംഗങ്ങള്‍ ഒന്നാക്കുകയാണ്. എന്നാല്‍ അങ്ങനെയായിരുന്നില്ല കാര്യങ്ങളെന്നും സതീശന്‍ പറഞ്ഞു.
ഇവിടെ ഭരണകക്ഷിയുടെ ഒരു ആഖ്യാനം ഉണ്ട്. നിങ്ങൾ രണ്ടു വിഷയത്തെ ഒന്നാക്കി. ഇവിടുത്തെ വിഷയം, 2021ലെ നിയമസഭാ തെര
രഞ്ഞെടുപ്പിനു മുൻപ് പരാതിക്കാരിയുടെ കൈയിൽനിന്നു പരാതി എഴുതി വാങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ ലൈംഗികാരോപണം അന്വേഷിക്കാൻ സിബിഐക്ക് വിട്ടു. ഞങ്ങളുടെ ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. ഒരു ക്രിമിനൽ ഗൂഢാലോചന ഈ കേസിൽ നടന്നു. സിബിഐ റിപ്പോർട്ടിന്റെ ചുരുക്കം അതാണ്.
രണ്ടാം തവണ അധികാരത്തില്‍ വന്ന് മൂന്നാം ദിവസം മുഖ്യമന്ത്രിയെ ദല്ലാള്‍ നന്ദകുമാറിന്റെ സഹായത്തോടെ പരാതിക്കാരി കാണുന്നു. പത്തനംതിട്ട ജയിലില്‍ നിന്ന് പരാതിക്കാരിയുടേതായി വാങ്ങിയ കത്ത് ബാലകൃഷ്ണപ്പിള്ളയുടെ കൈയിലുണ്ട്. അത് നന്ദകുമാറിന് കൊടുക്കാന്‍ പരാതിക്കാരി പറയുന്നു. നന്ദകുമാര്‍ 50 ലക്ഷം കൊടുത്ത് കത്തുവാങ്ങിക്കുന്നു. അതിന്റെ പുറത്ത് പരാതി കൊടുക്കുകയാണ് ഉണ്ടായത്.ഉമ്മന്‍ചാണ്ടിക്കെതിരെ മാത്രമല്ല, ആരോപണവിധേയരായവരില്‍ ഒരാള്‍ക്കും പോലും ഒരു തെളിവുകൊണ്ടുവരാന്‍ കേരളാ പൊലീസിന്റെ മാറിമാറിവന്ന അന്വേഷണത്തിന് കഴിഞ്ഞില്ലെന്ന് സതീശന്‍ പറഞ്ഞു.
അപ്പോഴാണ് കേസ് മുഖ്യമന്ത്രി സിബിഐക്ക് വിട്ടത്. ആദ്യം ഈ കത്ത് 21 പേജായിരുന്നു. പിന്നെ 19 ആയി. ചാനലിന് കൊടുത്തത് 25 പേജുള്ള കത്താണ്. എന്നാല്‍ പരാതിക്കാരി പറഞ്ഞത് 30 പേജുണ്ടെന്നാണ്. അവസാനം കോടതിയില്‍ ഹാജരാക്കിയത് നാലുപേജാണ്. വ്യാജനിര്‍മ്മിതായാണ് ആ കത്തെന്നും പണം കൊടുത്ത് പരാതിക്കാരിയില്‍ നിന്് എഴുതിവാങ്ങിക്കുകയാണ് ചെയ്തത്. ആരാണ് ദല്ലാള്‍ നന്ദകുമാര്‍ക്ക് ഇങ്ങനെ ഒരുകത്ത് സംഘടിപ്പിക്കാന്‍ പണം കൊടുത്തത്. ഭരണകക്ഷിയാണ് പണം കൊടുത്തത്. ഭരണകക്ഷിയുടെ രാഷ്ട്രീയ എതിരാളികളെ ജനങ്ങളുടെ മുന്നില്‍ അപമാനിക്കുന്നതിന് വേണ്ടി പണം കൊടത്ത് ഈ പരാതിക്കാരിയുടെ കൈയില്‍ നിന്ന് വ്യാജനിര്‍മ്മിതമായ തത്തുവാങ്ങുകയായിരുന്നവെന്ന് സതീശന്‍ പറഞ്ഞു
സോളാര്‍ തട്ടിപ്പ് നടന്നുവെന്നാണ് ശ്രീധരന്‍ നായര്‍ കൊടുത്ത പരാതി. ഈ തട്ടിപ്പുകാരിക്കെതിരെ 33 കേസ് എടുത്തു അന്നത്തെ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രി അറിയാതെ ഒരു ആഭ്യന്തരമന്ത്രിക്ക് നടപടി എടുക്കാന്‍ പറ്റുമോ? . ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ കൂടെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട പരാതി കൂടി അറ്റാച്ച് ചെ്യ്യുകയായിരുന്നു. ഇതിനെതിരെ ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍ പോയി. ഈ റിപ്പോര്‍ട്ടില്‍ ഒരു സുതാര്യതയുമില്ലെന്ന് കോടതി വ്യക്താക്കി. ഹൈക്കോടതി ഈ റിപ്പോര്‍ട്ടിന്റെ ഭാഗമല്ലെന്ന പരാതിയുടെ പുറത്താണ് ഈ സര്‍ക്കാര്‍ അന്വേഷണം മുഴുവന്‍ നടത്തിയത്.
എംവി ഗോവിന്ദന്റെ ജാഥയില്‍ പങ്കെടുക്കാതെ ഇപി ജയരാജന്‍ പോയത് ദല്ലാള്‍ നന്ദകുമാറിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ്. സോളാര്‍ തട്ടിപ്പുകേസില്‍ അന്നത്തെ സര്‍ക്കാര്‍ കൃത്യമായ കേസ് എടുത്ത് നടപടി എടുത്താണ് മുന്നോട്ടുപോയത്. . മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന ടെനി ജോപ്പന് പങ്കുണ്ടെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിനെതിരെയും കേസെടുത്തു. അവതാരങ്ങളെ അകറ്റി നിര്‍ത്തുമെന്ന് പറഞ്ഞ ഈ സര്‍ക്കാരിന്റെ കാലത്തും അവതാരങ്ങളുണ്ടായില്ലേയെന്നും സതീശന്‍ പരിഹസിച്ചു. പിണറായി അധികാരത്തില്‍ വന്നപ്പോള്‍ പരാതിക്കാരി നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരായി. ബറാവസിനെ വിട്ടുതരാനും യേശുവിനെ ക്രൂശിക്കാനുമുള്ള ആള്‍ക്കുട്ടത്തിന്റെ മനസായിരുന്നു നിങ്ങള്‍ക്ക്. പണം മേടിച്ചുണ്ടാക്കിയ കത്തിന്റെ പുറത്താണ് അന്വേഷണം നടത്തിയത്. ആ വ്യാജ നിര്‍മ്മിതി കത്തിന്റെ പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ട്. അതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. 'മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍മുഖം ചന്ദ്രനെപ്പോലെ' എന്നുപാടുന്ന രാജകൊട്ടാരത്തിലെ വിദൂഷകന്‍മാരായിരുന്നില്ല ഭരണപക്ഷത്തിരിക്കുമ്പോള്‍ തങ്ങളാരും. 'നിങ്ങളാണ് രാജകൊട്ടാരത്തിലെ വിദൂഷകന്‍മാര്‍, നിങ്ങളാണ് മുഖ്യമന്ത്രിയെ ചീത്തയാക്കുന്നത്. ഭീരുക്കളാണ് നിങ്ങള്‍. ഞങ്ങള്‍ക്ക് ധൈര്യമുണ്ട്. ഈ കേസ് ക്രിമിനല്‍ ഗൂഢാലോചന സിബിഐക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറുണ്ടോ?' സതീശന്‍ നിയമസഭയില്‍ ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
