ഭരണസാരഥ്യത്തിലേക്ക് വിഡിഎസ് സര്‍ക്കാര്‍; സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തത്സമയം

പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് യുഡിഎഫ് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുന്നത്.
VD satheesan Oath Ceremony  samakalika malayalam online Live
വിഡി സതീശനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നു
Updated on
1 min read

തിരുവനന്തപുരം: കേരളത്തിന് ഇനി പുതിയ ഭരണസാരഥ്യം. അധികാരമേല്‍ക്കുന്നത് മുഖ്യമന്ത്രി വിഡി സതീശനും ഇരുപത് മന്തിമാരും. പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് യുഡിഎഫ് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുന്നത്. ഇതില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്.

രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സിപി ജോണ്‍, എപി അനില്‍കുമാര്‍, എന്‍ ഷംസുദ്ദീന്‍, പിസി വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദിഖ്, കെ.എം.ഷാജി, പി.കെ.ബഷീര്‍, വി.ഇ.അബ്ദുല്‍ ഗഫൂര്‍, കെ.എ.തുളസി, ഒ.ജെ.ജനീഷ് എന്നിവരാണ് മന്ത്രിമാര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡപ്യൂട്ടി സ്പീക്കറുമാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിനാണ്. വിഡി സതീശന്റെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തത്സമയം സമകാലികം മലയാളം ഓണ്‍ലൈനില്‍ കാണാം.

Summary

VD satheesam Oath Ceremony samakalika malayalam online Live

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com