'സര്‍ക്കാരിനു പ്രിയപ്പെട്ടവര്‍ ആ ജയിലിലുണ്ട്, ഗോവിന്ദച്ചാമിയും അക്കൂട്ടത്തിലുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി'

'നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായത്'
VD Satheesan on Govindachamy's Jail escape
V D Satheesanഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് ജയില്‍ അധികൃതരുടെ സഹായത്തോടെയെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ജയില്‍ അധികൃതരുടെ സഹായമില്ലാതെ ഒരാള്‍ക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ലെന്നാണ് കരുതുന്നത്, ജയില്‍ ചാടുന്നതിന് ഗോവിന്ദച്ചാമിക്ക് അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചെന്നും വിഡി സതീശന്‍ ആരോപിച്ചു.

ഗോവിന്ദച്ചാമി രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്റെ പ്രശ്‌നമാണ്. നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായത്. എത്രയോ ദിവസങ്ങള്‍ എടുത്തായിരിക്കും ഇയാള്‍ ജയില്‍ അഴി മുറിച്ചത്. ഇത്രയും നീളത്തില്‍ തുണി എവിടെ നിന്നാണ് കിട്ടുന്നത്. സാധാരണക്കാരായ മനുഷ്യരുടെ ജാഗ്രതകൊണ്ടാണ് ഇവര്‍ പിടിയിലായത്, അവരെ അഭിനന്ദിക്കുകയാണ്. ജയില്‍ ചാടി രക്ഷപ്പെടാനുള്ള സമയം പൊലീസ് നല്‍കിയെന്നും വിഡി സതീശന്‍ പറഞ്ഞു.

VD Satheesan on Govindachamy's Jail escape
ചോര്‍ന്നൊലിക്കുന്ന വീട്, തെന്നിവീണ് സിസി മുകുന്ദന്‍ എംഎല്‍എയ്ക്ക് പരിക്ക്

'കണ്ണൂര്‍ ജയില്‍ തടുകാരായ ക്രിമിനലുകള്‍ക്ക് വേണ്ടി തീറെഴുതി കൊടുത്തിരിക്കുന്ന ജയിലാണ്. ഇത് നേരത്തെയും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന് പ്രിയപ്പെട്ടവര്‍ ആ ജയിലുണ്ട് ഗോവിന്ദച്ചാമിയും അക്കൂട്ടത്തിലുണ്ടെന്ന് മനസിലായി. പി ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ ഇരുത്തിയത് ഇവരെ സഹായിക്കാനാണ്. ഇത്തരക്കാര്‍ക്ക് പുറത്ത് നിന്നാണ് ഭക്ഷണം കൊടുക്കുന്നത്. എന്തു ഭക്ഷണമാണ് കഴിക്കേണ്ടത് ചൈനീസ് ഫുഡാണോ, തന്തൂരിയാണോ കഴിക്കേണ്ടത്, അല്ലെങ്കില്‍ മലബാറിലെ ഭക്ഷണമാണോ കഴിക്കേണ്ടത്. ജയില്‍ പുള്ളികള്‍ എഴുതി കൊടുക്കുന്ന ഭക്ഷണമാണ് അവര്‍ക്ക് കൊടുക്കുന്നത്. ഏറ്റവും പുതിയ ഫോണുകളാണ് ജയില്‍ തടവുകാരുടെ കൈയ്യിലിരിക്കുന്നത്. അവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഫോണ്‍ മാറ്റിക്കൊണ്ടിരിക്കും. ഏറ്റവും പുതിയ ഫോണേ അവര്‍ ഉപയോഗിക്കൂ. കിരീടം വയ്ക്കാത്ത രാജാക്കന്‍മാരെ പോലെയാണ് അവര്‍ ജയിലില്‍ കഴിയുന്നത്' സതീശന്‍ ആരോപിച്ചു.

VD Satheesan on Govindachamy's Jail escape
'ഗോവിന്ദച്ചാമിക്ക് ജയിലിനകത്ത് സഹായം കിട്ടിയോയെന്ന് അന്വേഷിക്കും, പിടികൂടാന്‍ സഹായിച്ചത് നാട്ടുകാര്‍ നല്‍കിയ വിവരം'
Summary

Kerala News: VD Satheesan says Govindachamy escaped from jail with the help of prison authorities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

vd satheesan

VD Satheesan, Ramesh Chennithala
VD Satheesan, Pinarayi Vijayan
VD Satheesan, Sulekha
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com