'ജിഎസ്ടിയില്‍ നേട്ടം; നികുതി ചോര്‍ച്ച തടഞ്ഞു; സംസ്ഥാനത്ത തനത് വരുമാനം വര്‍ധിച്ചു'

ജി.എസ്.ടി വരുമാനത്തില്‍ 19 ശതമാനത്തിന്റെ റെക്കോഡ് നേട്ടമാണ് സംസ്ഥാനം കൈവരിച്ചത്.
vd satheesan
vd satheesan
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ജനങ്ങള്‍ക്ക് മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കാതെ തന്നെ സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം വളര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി വിഡി സതീശന്‍. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തില്‍ 16.54 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി പറയവേ അദ്ദേഹം സഭയെ അറിയിച്ചു. നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കാതെ തന്നെ സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് കഴിഞ്ഞ അഞ്ച് മാസത്തെ സാമ്പത്തിക വളര്‍ച്ച വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സമാന കാലയളവില്‍ മൂലധന ചെലവിലും തനത് വരുമാനത്തിലും വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ 6,486 കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജി.എസ്.ടി വരുമാനത്തില്‍ 19 ശതമാനത്തിന്റെ റെക്കോഡ് നേട്ടമാണ് സംസ്ഥാനം കൈവരിച്ചത്. വിപണിയെ കൂടുതല്‍ ഉത്തേജിപ്പിച്ചുകൊണ്ട് വരുമാന വര്‍ദ്ധനവ് സാധ്യമാക്കാമെന്ന് ഈ സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്. നിലവിലെ സര്‍ക്കാര്‍ ആറുമാസം പൂര്‍ത്തിയാകുമ്പോള്‍, തങ്ങള്‍ നടത്തിയ കഠിനാധ്വാനത്തിന്റെ മികച്ച ഫലമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂലധന നിക്ഷേപത്തില്‍ 57 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓണക്കാലത്ത് വിപണിയിലേക്ക് ആവശ്യമായ പണം എത്തിക്കാന്‍ സാധിച്ചത് സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്‍വേകിയെന്നും എന്നാല്‍ ഈ നേട്ടങ്ങളില്‍ മാത്രം സര്‍ക്കാര്‍ പൂര്‍ണ്ണമായി തൃപ്തനല്ലെന്നും, ഇതിലും വലിയ ലക്ഷ്യങ്ങളാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com