പൂമുഖത്തേക്ക് ഇറങ്ങിവന്ന് സ്വീകരിച്ച് പിണറായി വിജയന്‍, വിഡി സതീശന്റെ കൈ പിടിച്ച് മുറിക്കകത്തേക്ക്; ഹൃദ്യമായ കൂടിക്കാഴ്ച ( വീഡിയോ)

വീടിന്റെ പൂമുഖത്തേക്കിറങ്ങി വന്ന് പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും ചേര്‍ന്ന് വിഡി സതീശനെ സ്വീകരിച്ചു
VD Satheesan, Pinarayi Vijayan
VD Satheesan, Pinarayi Vijayan
Updated on
1 min read

തിരുവനന്തപുരം: സിപിഎം നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായിയയുടെ വാടകവീട്ടിലാണ് വിഡി സതീശന്‍ എത്തിയത്. വീടിന്റെ പൂമുഖത്തേക്കിറങ്ങി വന്ന് പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും ചേര്‍ന്ന് വിഡി സതീശനെ സ്വീകരിച്ചു.

VD Satheesan, Pinarayi Vijayan
കണ്ണുനിറഞ്ഞ് വിതുമ്പി വി ഡി സതീശന്‍, ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് സുലേഖ; കാർത്തികേയന്റെ വീട്ടില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

തുടര്‍ന്ന് സതീശന്റെ കൈപിടിച്ച് പിണറായി വിജയന്‍ മുറിക്കുള്ളിലേക്ക് പോയി. ഓഫീസ് മുറിയിലിരുന്ന് ചായ കുടിച്ചുകൊണ്ട് വിഡി സതീശനും പിണറായി വിജയനും ചര്‍ച്ച നടത്തി. ഭരണപ്രതിപക്ഷ നിരകളിലിരുന്ന് പരസ്പരം ഏറ്റുമുട്ടിയ രണ്ടു നേതാക്കളുടെ ഹൃദ്യമായ സമാഗമത്തിനാണ് വീട് സാക്ഷിയായത്. പിണറായിയുടെ കുടുംബാംഗങ്ങള്‍ക്ക് പുറമെ, മുന്‍എംഎല്‍എ വി കെ പ്രശാന്ത് അടക്കമുള്ളവര്‍ വീട്ടിലുണ്ടായിരുന്നു.

VD Satheesan, Pinarayi Vijayan
ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തില്‍ വിഭജനം ഉണ്ടാക്കാന്‍; വിദ്വേഷ പ്രചാരണത്തോട് വിട്ടുവീഴ്ചയില്ല: വിഡി സതീശന്‍

കേരളത്തിന്റെ പൊതുവായ കാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കുമെന്ന് പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിഡി സതീശന്‍ വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും മാറ്റില്ല. വിവാദമായ പദ്ധതികളില്‍ മാത്രം മാറ്റമുണ്ടായേക്കാമെന്നും വിഡി സതീശന്‍ സൂചിപ്പിച്ചു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ വീട്ടിലെത്തി കണ്ടശേഷമാണ് വിഡി സതീശന്‍ പിണറായി വിജയന്റെ വീട്ടിലെത്തിയത്. രാവിലെ മുന്‍മന്ത്രിയും സ്പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്റെ വീട്ടിലും സതീശന്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Summary

VD Satheesan visits Pinarayi Vijayan's house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com