'എന്റെ രാഷ്ട്രീയ ജീവിതത്തിലെ സുവര്‍ണകാലം; ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിയാത്തത് വലിയ നഷ്ടം; മറ്റാര്‍ക്കും കിട്ടാത്തത്ര അവസരങ്ങള്‍ കിട്ടി'

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍
vd satheesan
വിഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍
Updated on
1 min read

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. വ്യാഴാഴ്ച ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചതിന് ശേഷമാണ് സതീശന്‍ ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രം അധികൃതര്‍ അദ്ദേഹത്തെ സ്വീകരിച്ചു. വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. ഒപ്പം മുഴുവന്‍ മന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്യും.

vd satheesan
ഗവര്‍ണറെ കണ്ട് വിഡി സതീശന്‍; പൂര്‍ണ മന്ത്രിസഭാ സത്യപ്രതിജ്ഞ തിങ്കളാഴ്ച; വിജയ്‌യ്ക്കും ക്ഷണം; ദേശീയ നേതാക്കള്‍ എത്തും

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സന്ദര്‍ശനത്തിന് പിന്നാലെ, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലും വിഡി സതീശന്‍ സന്ദര്‍ശനം നടത്തി. നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മനും അമ്മ മറിയമ്മ ഉമ്മനും ചേര്‍ന്ന് സ്വീകരിച്ചു. കുറച്ച് സമയം വീട്ടില്‍ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. കേരളത്തെ നയിക്കാന്‍ ഏറ്റവും യോഗ്യനായ നേതാവ് ആണ് വിഡി സതീശനെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ശരിയായ തീരുമാനമാണ് സ്വീകരിച്ചത്. പിതാവിനെ പോലെ തന്നെ വിഡി സതീശന്‍ കേരളത്തെ നയിക്കുമെന്ന വിശ്വാസം കേരളീയ ജനതയ്ക്കുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

എന്റെ രാഷ്ട്രീയ ജീവതത്തിലെ ഏറ്റവും സുവര്‍ണകാലം 2006 മുതല്‍ 2011 വരെയുള്ള എന്റെ നിയമസഭാ കാലമാണ്. എനിക്ക് കിട്ടിയ അവസരങ്ങള്‍ കേരളത്തില്‍ ഒരു എംഎല്‍എയ്ക്കും കിട്ടാത്ത അവസരങ്ങളാണ്. ഏറ്റവും കൂടുതല്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചു. മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. അന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയായിരുന്നു. അദ്ദേഹം ഏറ്റവും കൂടുതല്‍ അവസരം തന്ന ഒരു ജനപ്രതിനിധിയായിരുന്നു താന്‍. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ നഷ്ടമായി ഞാന്‍ കണക്കാക്കുന്നത് മന്ത്രിയാകാത്തത് അല്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയാകണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരിക്കലും അധികാരത്തിന്റെ പത്രാസ് കാണിക്കാത്ത നേതാവ് ആണ് ഉമ്മന്‍ ചാണ്ടി. സാധാരണക്കാരെ ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹമാണ് തന്റെ വഴികാട്ടി. അത് എന്നും തന്റെ ഹൃദയത്തിലുണ്ടാകും. സാധാരണക്കാരെ മറന്നുപോകാതിരിക്കാന്‍ നമ്മെ ഓര്‍മപ്പെടുത്തലാണ് ഉമ്മന്‍ചാണ്ടിയുടെ മുഖമെന്നും സതീശന്‍ പറഞ്ഞു.

vd satheesan
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണും. ഇന്നില്ല. അദ്ദേഹത്തെ ഫോണില്‍ കിട്ടിയിട്ടില്ല. അദ്ദേഹം തിരക്കിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. സത്യപ്രതിജ്ഞയ്ക്ക് വിജയ് ഉള്‍പ്പടെയുള്ളവര്‍ ഉണ്ടാകുമോയെന്ന കാര്യം അറിയില്ല. അത്തരം കാര്യങ്ങള്‍ ദേശീയ നേതൃത്വമാണ് കൈകാര്യം ചെയ്യുന്നത്. തിങ്കളാഴ്ച മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും സതീശന്‍ പറഞ്ഞു.

Summary

VD Satheesan visits Sree Padmanabhaswamy Temple for darshan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

today top five news
VD Satheesan to be sworn in as state Chief Minister on Monday
VD Satheesan -VS Achuthanandan
Chandy Oommen
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com