

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ നല്‍കുന്ന പണത്തിൽ സുതാര്യത ഉറപ്പു വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 2018-ലെ പ്രളയകാലത്ത് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം മറ്റു പല കാര്യങ്ങള്‍ക്കും ചെലവഴിച്ചിട്ടുണ്ട്. വയനാടിന് വേണ്ടി ദുരിതാശ്വാസനിധിയിലേക്ക് എത്ര പണം വന്നു, അത് എന്തിനൊക്കെ വേണ്ടി ഉപയോഗിച്ചു എന്ന കാര്യത്തിൽ പൂർണമായ വ്യക്തത വേണമെന്ന് വിഡി സതീശൻ പറഞ്ഞു.
ഫണ്ടിൽ കുറച്ചു കൂടി വ്യക്തതയും സുതാര്യതയും ഉണ്ടാകണം. അല്ലാതെ രാഷ്ട്രീയ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതാശ്വാസ നിധി വിനിയോഗം സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് പോലും വ്യക്തമായ മറുപടി കിട്ടിയിട്ടില്ല. അതുകൊണ്ടാണ് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നത്. എറണാകുളത്ത് നടന്നതു പോലെ എല്ലായിടത്തും തട്ടിപ്പും വെട്ടിപ്പും നടക്കുമെന്നല്ല പറഞ്ഞത്. അത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കില്ലെന്നും പകരം മൂന്ന് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്നും പറഞ്ഞയാള്‍ക്കെതിരെ എന്തിനാണ് കേസെടുക്കുന്നത്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. എനിക്ക് ഇഷ്ടമായിരുന്നു സിഎംഡിആർഎഫിലേക്ക് പണം നൽകാൻ അതുകൊണ്ട് ഞങ്ങൾ യുഡിഎഫ് എംഎൽഎമാർ ഒരുമിച്ച് പണം നൽകിയത്. നല്ല കാര്യത്തിന് വേണ്ടി വിനിയോഗിക്കാൻ ആ പണം. നാളെ ഇക്കാര്യത്തിന് വേണ്ടി അല്ല അത് ഉപയോഗിച്ചതെന്ന് അറിഞ്ഞാൽ വിമർശിക്കും. അതുകൊണ്ട് സർക്കാർ അക്കാര്യത്തിൽ വ്യക്തത വരുത്തണം. കഴിഞ്ഞ തവണ ചെയ്തിട്ടില്ല. അത് ഈ തവണ ആവർത്തക്കപ്പെടരുത്. അതു മാത്രമാണ് പറയാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് താന്‍ പറഞ്ഞെന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ട് സിപിഎം ഹാഡിലിൽ പ്രചരിപ്പിച്ചു. അതിനെതിരെ താൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പണം നല്‍കരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസം സംബന്ധിച്ച് യുഡിഎഫ് വിശദമായ പ്ലാന്‍ സര്‍ക്കാരിന് നല്‍കും. 2021 മുതല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്ന വാണിങ് മെക്കാനിസവും പ്രോണ്‍ ഏരിയ മാപ്പിങും അടിയന്തരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates