'വേടൻ വരുംതലമുറക്ക് തെറ്റായ മാതൃകയെന്ന് സ്വയം സമ്മതിച്ച ആൾ, പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തരുത്'; പരാതിയുമായി ബിജെപി

കാലിക്കറ്റ് സർവകലാശാലയിൽ റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) പാട്ട് പാഠ്യവിഷയമായി ഉൾപ്പെടുത്തിയതിനെതിരെ സിൻഡിക്കേറ്റിലെ ബിജെപി പ്രതിനിധി
RAPPER VEDAN
റാപ്പർ വേടൻ (vedan)ഫെയ്സ്ബുക്ക്
Updated on
1 min read

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) പാട്ട് പാഠ്യവിഷയമായി ഉൾപ്പെടുത്തിയതിനെതിരെ സിൻഡിക്കേറ്റിലെ ബിജെപി പ്രതിനിധി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന് കത്ത് നൽകി.

ബിഎ മലയാളം മൂന്നാം സെമസ്റ്റർ പാഠഭാഗത്തിലാണ് ഹിരൺ ദാസ് മുരളിയുടെ ((vedan) പാട്ട് പഠന വിഷയമാക്കിയത്. ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് ഹിരൺദാസ് അറസ്റ്റിലായതും പുലിപ്പല്ല് കൈവശം വെച്ചതുമെല്ലാം എ കെ അനുരാജ് കത്തിൽ പറയുന്നു. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണ് താനെന്നും വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്നും സ്വയം സമ്മതിച്ച ആളാണ് വേടൻ. പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണ്. വേടൻറെ പല വിഡിയോകളിലും മദ്യം നിറച്ച ഗ്ലാസുകൾ ഉപയോഗിക്കുന്നുണ്ട്.

വേടൻറെ രചന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്, ഇയാൾ ജീവിതത്തിൽ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികൾ പകർത്താൻ വിദ്യാർഥികളെ പ്രേരിപ്പിക്കൽ കൂടിയാകുമെന്ന് ആശങ്കയുണ്ട്. വേടന്റെ രചനകൾക്ക് പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ രചനകൾ പാഠഭാഗമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ മലയാളം പാഠഭാഗത്തിലാണ് വേടൻറെ പാട്ട് പഠന വിഷയമാക്കിയത്. മൈക്കിൾ ജാക്‌സന്റെ 'ദേ ഡോണ്ട് കെയർ അസ്' നൊപ്പം വേടന്റെ ' ഭൂമി ഞാൻ വാഴുന്നിടം' എന്ന പാട്ടും താരതമ്യ പഠനത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. അമേരിക്കൻ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. 'ഭൂമി ഞാൻ വാഴുന്നിടം...' എന്ന വേടന്റെ പാട്ടും മൈക്കിൾ ജാക്‌സന്റെ 'ദേ ഡോൺട് കെയർ അസ്...' എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നൽകിയിരിക്കുന്നത്.കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററിൽ ജനപ്രിയസംസ്കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com