സിഎംആര്‍എല്‍ ഇടപാട്: വീണാ വിജയന്‍ ഐജിഎസ്ടി അടച്ചിട്ടുണ്ടെന്ന് നികുതി വകുപ്പ് റിപ്പോര്‍ട്ട്

സിഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഐജിഎസ്ടി അടച്ചതായി നികുതി വകുപ്പിന്റെ കണ്ടെത്തല്‍
വീണാ വിജയന്‍, മാത്യു കുഴല്‍ നാടന്‍
വീണാ വിജയന്‍, മാത്യു കുഴല്‍ നാടന്‍
Updated on
1 min read

തിരുവനന്തപുരം: സിഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഐജിഎസ്ടി അടച്ചതായി നികുതി വകുപ്പിന്റെ കണ്ടെത്തല്‍. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് വീണ നികുതി അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ജിഎസ്ടി കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

ബംഗളൂരുവിലാണ് വീണ വിജയന്റെ 'എക്‌സാലോജിക് സൊല്യൂഷന്‍സ്' എന്ന ഐടി കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതിനാല്‍, കര്‍ണാടകയിലും കേരളത്തിലുമായിട്ടായിരുന്നു നികുതി ഉദ്യോഗസ്ഥരുടെ പരിശോധന. വീണ ഐജിഎസ്ടി ഉള്‍പ്പെടെ എല്ലാ നികുതിയും അടച്ചിട്ടുണ്ടെന്നും ഇതിനൊക്കെ രേഖകളുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിലാണ് സ്വകാര്യ കരിമണല്‍ കമ്പനിയില്‍ നിന്നും വീണാ വിജയന്‍ 1.72 കോടി രൂപ കൈപ്പറ്റിയെന്ന വെളിപ്പെടുത്തലുണ്ടായത്. ഇത് മാസപ്പടിയാണെന്നായിരുന്നു ആക്ഷേപം. വീണ നികുതി അടച്ചിട്ടുണ്ടെന്നു തെളിഞ്ഞാല്‍ മാപ്പു പറയാമെന്ന്, ആക്ഷേപം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പ്രഖ്യാപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pk sreemathi
KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com