വാഹനനികുതി: സെപ്റ്റംബര്‍ 30 വരെ സമയം നീട്ടിയതായി മന്ത്രി ആന്റണി രാജു 

കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് വീണ്ടും സാവകാശം അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള നികുതി അടയ്ക്കുന്നതിനുള്ള കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് വീണ്ടും സാവകാശം അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

വാര്‍ഷിക/ക്വാര്‍ട്ടര്‍ നികുതി അടയ്ക്കേണ്ട എല്ലാ   വാഹന ഉടമകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കോവിഡ് മൂലമുള്ള ലോക്ഡൗണിനെത്തുടര്‍ന്ന്  നികുതി അടയ്ക്കുവാനുള്ള കാലാവധി നീട്ടണമെന്ന വാഹന ഉടമകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും നീട്ടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com