

ആലപ്പുഴ: കേരളാ കോണ്‍ഗ്രസ് ബി നേതാവും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ വൃത്തികെട്ടവനെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരത്തിനുവേണ്ടി എന്തും ചെയ്യും. പണത്തിനോടും സ്ത്രീകളോടും ആസക്തിയാണെന്നും രാഷ്ട്രീയത്തെ വ്യഭിചരിച്ച ആളാണ് ഗണേഷ് കുമാറെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരുവഞ്ചൂരിന്റെ പുറത്തുകാണുന്ന കറുപ്പ് തന്നെയാണ് ഉള്ളിലും. അധികാരത്തിന് വേണ്ടി തിരുവഞ്ചൂര്‍ കാണിച്ച തറവേലയാണ് സോളാര്‍ കേസ് എന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ഗണേശിനെ ഒരുകാലത്തും രാഷ്ട്രീയത്തിന്റെ വഴിയേ കൊണ്ടുപോകാന്‍ പറ്റുന്ന ആളല്ല. സ്വഭാവശുദ്ധി അശേഷം ഇല്ല. സാമ്പത്തിക ആസക്തി വളരെ കൂടിയ ആളാണ്. പെണ്ണിനോട് ആസക്തിയുള്ള ആളുമാണ്. ഈ പകല്‍മാന്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് അപചയം മാത്രമായിരിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിനായി അതും അതിലപ്പുറവും ചെയ്യുന്ന ആളാണ് തിരുവഞ്ചൂര്‍. അപ്പോള്‍ കാണുന്നവനെ അപ്പാ വിളിക്കുന്നയാളാണ്. പുറം പോലെ തന്നെയാണ് അകവും. എത്രതവണ ഗ്രൂപ്പുമാറി. ഉമ്മന്‍ചാണ്ടിയുടെ ഒപ്പം നിന്നതുകൊണ്ട് ആഭ്യന്തരമന്ത്രിയായി. ഉമ്മന്‍ചാണ്ടി ക്ഷീണിതനായപ്പോള്‍ കെസി വേണുഗോപാലിന്റെ ആളായി. അവസരത്തിനൊത്ത് മാറി മറിഞ്ഞ നില്‍ക്കുന്ന വല്യൊരു ചാണക്യനാണ് അദ്ദേഹം. പുറത്ത് കാണുന്ന കറുപ്പ് അകത്തുണ്ട്. ഒരു കാരണവശാലും രാഷ്ട്രീയത്തില്‍ വിശ്വസിക്കാന്‍ കൊള്ളുന്ന ആളല്ല. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ടെന്ന് ബോധ്യപ്പെടുമെന്നതിനാലാണ് സിബിഐ അന്വേഷണം വേണ്ടെന്ന് അവര്‍ പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു
ഫെനി ബാലകൃഷ്ണന്‍ ഭൂലോക തട്ടിപ്പുകാരനാണ്. തനിക്കെതിരെ എന്തുമാത്രം കള്ളക്കഥയാണ് പറയുന്നത്. സോളാര്‍ കേസിലൂടെ അയാള്‍ സമ്പന്നനായി. പുതിയ വീടൊക്കെ വച്ചെന്നാണ് കേള്‍ക്കുന്നത്. ഒരുതവണ പരാതിക്കാരിയെ പരിചയപ്പെടുത്തിയെന്നല്ലാതെ പിന്നീട് യാതൊരു ബന്ധവും അയാളുമായി ഇല്ല. താന്‍ ആരുടെ പേര് എഴുതിചേര്‍ക്കാനോ ഒഴിവാക്കാനോ പറഞ്ഞിട്ടില്ല. ഇപ്പോള്‍ അടഞ്ഞ അധ്യായം എന്തിനാണ് പുറത്തെടുക്കുന്നതെന്ന് മനസിലായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates