പേയ്‌മെന്റ് സീറ്റ് വിവാദം; സിപിഐയില്‍ നിന്ന് പുറത്താക്കിയ വെഞ്ഞാറമൂട് ശശി അന്തരിച്ചു

ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
വെഞ്ഞാറമൂട് ശശി
വെഞ്ഞാറമൂട് ശശി ടെലിവിഷന്‍ ചിത്രം
Updated on
1 min read

തിരുവന്തപുരം: സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ നേതാവ് വെഞ്ഞാറമൂട് ശശി അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. രാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

സിപിഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പേയ്‌മെന്റ് സീറ്റ് വിവാദത്തിന് പിന്നാലെയാണ് പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയനായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിന് പിന്നാലെ ആര്‍എസ്പിയില്‍ ചേര്‍ന്നെങ്കിലും പിന്നീട് ബിജെപിയിലെത്തി. അമിത് ഷാ ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയില്‍ വച്ചായിരുന്നു ബിജെപി പ്രവേശം. വര്‍ഷങ്ങളായി രാഷ്ട്രീയരംഗത്ത് സജീവമായിരുന്നില്ല.

വെഞ്ഞാറമൂട് ശശി
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; കുറുവാ ദ്വീപ് ജീവനക്കാരന് പരിക്ക്; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Akhil Marar
Shashi Tharoor
mbbs students
Rajyasabha
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com