ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍

ഭാര്യ ഡോ.സുധേഷ് ധന്‍കറിനൊപ്പമെത്തിയ ഉപരാഷ്ട്രപതിയെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
Vice President Jagdeep Dhankar
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ഉപാരാഷ്ട്രപതി ജഗദീപ് ധന്‍കര്‍/Vice President Jagdeep DhankarSamakalikamalayalam
Updated on
2 min read

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. ശ്രീകൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങിയാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ഭാര്യ ഡോ.സുധേഷ് ധന്‍കറിനൊപ്പമെത്തിയ ഉപരാഷ്ട്രപതിയെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

Vice President Jagdeep Dhankar
ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ഇറങ്ങുന്നു samakalikamalayalam
Vice President Jagdeep Dhankar
അനില്‍കുമാറിന് തുടരാം, ഹര്‍ജി പിന്‍വലിച്ചു; കേരള സര്‍വകലാശാലയില്‍ രണ്ട് രജിസ്ട്രാര്‍മാര്‍
Vice President Jagdeep Dhankar
ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് ഉപരാഷ്ട്രപതിയെ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരി. samakalikamalayalam

ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വ്യോമസേനാ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ഉപരാഷ്ട്രപതി റോഡ് മാര്‍ഗമാണ് ഒരു മണിയോടെ തെക്കേ നടയിലെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്.

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറെയും പത്‌നി ഡോ.സുദേഷ് ധന്‍കറിനെയും ശ്രീ.എന്‍.കെ.അക്ബര്‍ എംഎല്‍ എ ,.ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെവിജയന്‍, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. എന്‍ കെ അക്ബര്‍ എം എല്‍ എ, ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ എന്നിവര്‍ ഉപരാഷ്ട്രപതിയെ പൊന്നാടയണിയിക്കുന്നു.

തുടര്‍ന്ന് അല്‍പനേരത്തെ വിശ്രമത്തിനു ശേഷം ഉപരാഷ്ട്രപതി തെക്കേ നടയിലൂടെ ക്ഷേത്ര ദര്‍ശനത്തിനെത്തി. ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് ഉപരാഷ്ട്രപതിയെ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടും ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു. ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി ശ്രീവത്സത്തില്‍ മടങ്ങിയെത്തിയ ഉപരാഷ്ട്രപതിക്ക് ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ചുമര്‍ചിത്രം ഉപഹാരമായി സമ്മാനിച്ചു.

രാവിലെ ഒമ്പതുമണിയോടെ ദര്‍ശനത്തിനെത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കനത്ത മഴയും മോശം കാലാവസ്ഥയും കാരണമാണ് ദര്‍ശനസമയം പുനക്രമീകരിച്ചത്.

ഉച്ചയ്ക്ക് 1.35 ഓടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ഉപരാഷ്ട്രപതി, 1.48 ഓടെ ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചിറങ്ങി. തുടര്‍ന്ന്, 2.15-ഓടെ ശ്രീകൃഷ്ണ കോളജ് ഹെലിപാഡില്‍ നിന്ന് അദ്ദേഹം യാത്ര തിരിച്ചു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഹെലിപാഡില്‍ ഇറങ്ങാനായില്ല. തുടര്‍ന്ന് എറണാകുളത്ത് പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ഉച്ചക്ക് വീണ്ടും ശ്രീകൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങിയത്.

Vice President Jagdeep Dhankar
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ഉപാരാഷ്ട്രപതി ജഗദീപ് ധന്‍കര്‍samakalikamalayalam
Vice President Jagdeep Dhankar
ചര്‍ച്ച പരാജയം; നാളെ സ്വകാര്യ ബസ് സമരം, 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക്
Vice President Jagdeep Dhankar
ഉപരാഷ്ട്രപതിക്ക് ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ചുമര്‍ചിത്രം ഉപഹാരമായി സമ്മാനിച്ചു.samakalikamalayalam

തുടര്‍ന്ന് അല്‍പനേരത്തെ വിശ്രമത്തിനു ശേഷം ഉപരാഷ്ട്രപതി തെക്കേ നടയിലൂടെ ക്ഷേത്ര ദര്‍ശനത്തിനെത്തി. ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ പി സി ദിനേശന്‍ നമ്പൂതിരിപ്പാട് ഉപരാഷ്ട്രപതിയെ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടും ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു. ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി ശ്രീവത്സത്തില്‍ മടങ്ങിയെത്തിയ ഉപരാഷ്ട്രപതിക്ക് ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ചുമര്‍ചിത്രം ഉപഹാരമായി സമ്മാനിച്ചു.

Vice President Jagdeep Dhankar
എന്‍ കെ അക്ബര്‍ എം എല്‍ എ, ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ എന്നിവര്‍ ഉപരാഷ്ട്രപതിയെ samakalikamalayalam
Vice President Jagdeep Dhankar
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ഉപാരാഷ്ട്രപതി ജഗദീപ് ധന്‍കര്‍samakalikamalayalam
Summary

Vice President Jagdeep Dhankar visited Guruvayur temple. He landed at the Sri Krishna College helipad to visit the temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com