mr ajith kumar
എഡിജിപി എംആർ അജിത് കുമാർ ഫെയ്സ്ബുക്ക്

അജിത് കുമാറിനെതിരെ കേസെടുക്കാതെ വിജിലൻസ് പ്രാഥമികാന്വേഷണം; ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്

എസ് പി ജോണിക്കുട്ടിയാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ
Published on

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണ ചുമതല തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റി​ഗേഷൻ യൂണിറ്റ് ഒന്നിന്. എസ് പി ജോണിക്കുട്ടിയാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ. വിജിലൻസ് മേധാവി യോ​ഗേഷ് ​ഗുപ്ത അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംസ്ഥാനമൊട്ടാകെ അന്വേഷണ പരിധിയിൽ വരുന്നതാണ് യൂണിറ്റ് ഒന്ന്. പി വി അൻവർ എംഎൽഎ നൽകിയ പരാതിയിലെ അഞ്ചു ആരോപണങ്ങളാണ് അന്വേഷണപരിധിയിൽ പ്രധാനമായും വരുന്നത്. ഇത് മലപ്പുറം, തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണ്.

mr ajith kumar
പള്‍സര്‍ സുനിക്ക് ജയിലിന് മുന്നില്‍ പുഷ്പ വൃഷ്ടി; ജയ് വിളി; വീഡിയോ

എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാതെ പ്രാഥമിക അന്വേഷണമാകും നടത്തുക. അന്വേഷണത്തിലെ കണ്ടെത്തൽ ശുപാർശയായി റിപ്പോർട്ട് നൽകും. അനധികൃത സ്വത്തു സമ്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഢംബര ഭവന നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി വി അൻവർ എഡിജിപി അജിത് കുമാറിനെതിരെ രം​ഗത്തു വന്നിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com