'അവസാനം സത്യം ജയിക്കും, നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി': വിജയ് ബാബു

യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതികരിച്ച് പ്രതിയായ നടന്‍ വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു
വിജയ് ബാബു, ഫെയ്‌സ്ബുക്ക്
വിജയ് ബാബു, ഫെയ്‌സ്ബുക്ക്
Updated on: 
1 min read

കൊച്ചി:  യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതികരിച്ച് പ്രതിയായ നടന്‍ വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ആത്യന്തികമായി സത്യം ജയിക്കുമെന്നും എന്തൊക്കെ സംഭവിച്ചാലും പ്രകോപിതനാകില്ലെന്നും വിജയ് ബാബു പോസ്റ്റില്‍ വ്യക്തമാക്കി. 'നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി' എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് വിജയ് ബാബുവിന്റെ കുറിപ്പ്.

'എന്തു സംഭവിച്ചാലും പ്രകോപിതനാകില്ല. മീഡിയയുടെ ഭാഗത്ത് നിന്ന് എന്തു പ്രകോപനം ഉണ്ടായാലും  ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.' - വിജയ് ബാബുവിന്റെ പോസ്റ്റിലെ വാക്കുകള്‍ ഇങ്ങനെ.

കേസില്‍ തിങ്കളാഴ്ച വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും പിന്‍ബലത്തില്‍ ജാമ്യം അനുവദിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER