

കൊച്ചി: കേരള ഹൈക്കോടതിയിൽ പുതുതായി നിയമിതരായ ജഡ്ജിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അഭിഭാഷകരായ വിജു എബ്രഹാം, സി പി മുഹമ്മദ് നിയാസ് എന്നിവരാണ് അഡിഷണൽ ജഡ്ജിമാരായി ചുമതലയെടുക്കുക. രാവിലെ 10.15ന് ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിൽ ആണ് സത്യപ്രതിജ്ഞ.
കഴിഞ്ഞ ദിവസമാണ് ഇരുവരെയും കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിമാരായി നിയമിച്ചുകൊണ്ട് രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറങ്ങിയത്. 2019ൽ ഇവരുടെ പേരുകൾ സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചെങ്കിലും നിയമനത്തിനുള്ള ശുപാർശ കേന്ദ്രം തിരിച്ചയച്ചു. പേരുകൾ പുനഃപരിശോധിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ഈ വർഷം മാർച്ചിൽ കൊളീജിയം വീണ്ടും മുഹമ്മദ് നിയാസിൻറെയും വിജു എബ്രഹാമിൻറെയും പേരുകൾ കേന്ദ്രത്തിന് അയച്ചു. ഇത് അംഗീകരിച്ചാണ് നിയമനത്തിനുള്ള വിജ്ഞാപനം ഇറങ്ങിയത്. ചുമതല ഏറ്റെടുത്ത തിയതി മുതൽ രണ്ട് വർഷത്തേക്കാണ് നിയമനത്തിന് പ്രാബല്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates