ലൈഫ് മിഷന്‍ വീടിന്റെ മൂന്നാം ഗഡുവിന് കൈക്കൂലി; വിജിലന്‍സിനെ അറിയിച്ച് പരാതിക്കാരന്‍, കൈയ്യോടെ പൊക്കി

Village Extension Officer arrested by Vigilance for taking bribe
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് പിടികൂടിയപ്പോള്‍
Updated on
1 min read

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താവില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി.

തിരുവനന്തപുരം നെയ്യാറ്റിന്‍കര, കാരോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്ദീപ് ആണ് പിടിയിലായത്. ലൈഫ് പദ്ധതിയില്‍പ്പെട്ട വീട് നിര്‍മ്മാണത്തിന്റെ അപേക്ഷയ്ക്കായി 2,500 രൂപ കൈകൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.

Village Extension Officer arrested by Vigilance for taking bribe
പിണറായി വിജയന്‍ വാടക വീട്ടിലേക്ക്; പ്രതിപക്ഷ നേതാവാകാനില്ല?

ഗുണഭോക്താവായ വ്യക്തിയില്‍ നിന്നും മൂന്നാം ഗഡു പണം അനുവദിക്കുന്നതിനായി സന്ദീപ് കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി നല്‍കുന്ന കാര്യം വിജിലന്‍സിനെ പരാതിക്കാരന്‍ അറിയിച്ചു. പണം കൈമാറുന്നതിനിടെയാണ് വിജിലന്‍സ് ഇന്‍വെസ്റ്റിഗേഷന്‍- രണ്ട് ഡിവൈഎസ്പി ദിലീപിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 2016-17 കാലയളവുകളില്‍ കൊല്ലത്തു നിന്നും സമാന കേസില്‍ വിജിലന്‍സ് പിടികൂടിയിരുന്നു.

Summary

Village Extension Officer arrested by Vigilance for taking bribe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com