കൊല്ലം : കെ ബി ഗണേഷ് കുമാര് എംഎല്എയുടെ ഓഫീസില് അക്രമം. പാര്ട്ടി പ്രവര്ത്തകന് വെട്ടേറ്റു. അക്രമിയെ കേരള കോണ്ഗ്രസ് പ്രവര്ത്തകര് കീഴ്പ്പെടുത്തി പൊലീസില് ഏല്പ്പിച്ചു. പരിക്കേറ്റ കേരള കോണ്ഗ്രസ് പ്രവര്ത്തകന് ബിജുവിനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
കമുകുംഞ്ചേരി സ്വദേശി ഉണ്ണികൃഷ്ണനാണ് അക്രമം നടത്തിയത്. ഇയാള് നിരവധി ക്രിമിനല് കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള് മദ്യത്തിനും ലഹരിമരുന്നുകള്ക്കും അടിമയാണെന്നും പൊലീസ് വ്യക്തമാക്കി.
പുലര്ച്ചെ മൂന്നരയോടെയാണ് ഇയാള് എംഎല്എ ഓഫീസിന് മുന്നിലെത്തിയത്. എന്താണെന്ന് ചോദിച്ചപ്പോള് മഴ കാരണം കയറി നിന്നതാണെന്ന് പറഞ്ഞു. രാവിലെയും പോകാതിരുന്നത് കണ്ടു ചോദിച്ചപ്പോഴാണ് ഇയാള് അക്രമാസക്തനായത്. തുടര്ന്ന് കയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് ഇയാള് പാര്ട്ടി പ്രവര്ത്തകനെ ആക്രമിക്കുകയായിരുന്നു.
തുടര്ന്ന് ടെറസിലേക്ക് കയറിയ ഇയാളെ ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് കീഴ്പ്പെടുത്തിയത്. അക്രമി ഇപ്പോള് പൊലീസ് കസ്റ്റഡിയിലാണുള്ളത്. വിഷയത്തില് രാഷ്ട്രീയമാനമില്ലെന്നാണ് പ്രാഥമിക നിഗമനം. പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates