വിദ്യയും നിധിനും ഒന്നായി; ഒപ്പം നിന്ന് നാടും നാട്ടാരും; 'നന്മയുള്ള ലോകം'

ഇന്നലെ രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലായിരുന്നു വിവാഹം
വിദ്യയും നിധിനും വിവാഹിതരാകുന്നു
വിദ്യയും നിധിനും വിവാഹിതരാകുന്നു
Updated on
1 min read

തൃശൂര്‍:  ജീവനൊടുക്കുന്ന ദിവസം വിരിയാത്തൊരു ചെറുപുഞ്ചിരി കാണാലോകത്ത് വിപിന്റെ ചുണ്ടില്‍ വിരിഞ്ഞിരിക്കണം. സഹോദരിയുടെ കല്യാണത്തിന് ബാങ്ക് വായ്പ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ജീവനൊടുക്കേണ്ടി വന്ന കുണ്ടുവാറ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്റെ (25) ആത്മാവിന് ആശ്വസിക്കാം, അവന്റെ ആഗ്രഹം പോലെ സഹോദരി വിദ്യയും നിധിനും ഒന്നായി.

ഇന്നലെ രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലായിരുന്നു വിവാഹം. ഒരു മാസത്തിനിടെ അവര്‍ കടന്നുപോയത് വലിയ സങ്കടങ്ങളിലൂടെയാണ്. 12നാണു വിദ്യയുടെയും നിധിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. 6നു വിവാഹ സ്വര്‍ണവും വസ്ത്രങ്ങളുമെടുക്കാന്‍ നഗരത്തിലെത്തി കാത്തു നിന്നിട്ടും ബാങ്ക് വായ്പ തരമായില്ല. സങ്കടം താങ്ങാനാവാതെ വീട്ടിലെത്തി വിപിന്‍ ജീവനൊടുക്കുകയായിരുന്നു.

രണ്ടു വര്‍ഷത്തെ ഇഷ്ടത്തിനൊടുവില്‍ വിദ്യയെ വിവാഹം കഴിക്കാനിരുന്ന നിധിനെയും ആ വിയോഗം തളര്‍ത്തി. ഈ സംഭവത്തിനുശേഷം പലരും സ്വര്‍ണവും പണവുമായി ഈ കുടുംബത്തെ തേടിയെത്തി. നഷ്ടമായതിനു പകരമായിരുന്നില്ല ഒന്നും.നിധിനു വിദേശത്തേക്കു ജോലിക്കു മടങ്ങേണ്ടതിനാല്‍ അധികം വൈകാതെ തന്നെ വിവാഹം നടത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com