'വിവാഹത്തിന് നിയമസാധുതയില്ല; ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തി'; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

തന്റെ റദ്ദാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നും പെണ്‍കുട്ടി കോടതിയില്‍ ആവശ്യപ്പെട്ടു
Viral 'Kumbh Mela Girl' Case: HC Verdict on Anticipatory Bail Tomorrow
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെfile
Edited By:
Updated on
1 min read

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ മധ്യപ്രദേശ് പൊലീസ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തു. ഇരുവരും തമ്മിലുള്ള വിവാഹം അസാധുവാണെന്നായിരുന്നു മധ്യപ്രദേശ് പൊലീസിന്റെ വാദം. എന്നാല്‍ തനിക്ക് പ്രായപൂര്‍ത്തിയായെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജിയില്‍ വിധി പറയുന്നത് ജസ്റ്റിസ് കൗസര്‍ എഡപ്പഗത്ത് നാളേക്ക് മാറ്റുകയായിരുന്നു.

Viral 'Kumbh Mela Girl' Case: HC Verdict on Anticipatory Bail Tomorrow
'സജി ചെറിയാന്റെ നാട്ടില്‍ അടുക്കളയില്‍ വരെ മഞ്ഞക്കുറ്റിയിട്ടു, പാർട്ടിക്കാർ തന്നെ അത് ഊരണമായിരുന്നു'

തന്റെ റദ്ദാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നും പെണ്‍കുട്ടി കോടതിയില്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്തു എന്നതടക്കമുള്ള കുറ്റങ്ങളാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ച മുഹമ്മദ് ഫര്‍മാനെതിരെ മധ്യപ്രദേശ് പൊലീസ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നും ജനന റജിസ്ട്രാര്‍ക്ക് മുന്നില്‍ പെണ്‍കുട്ടി തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും പൊലീസ് വാദിച്ചു. നിലവില്‍ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായം. സമര്‍പ്പിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റിലെ ജനനത്തീയതിയും ആശുപത്രി രേഖകളും തമ്മില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

Viral 'Kumbh Mela Girl' Case: HC Verdict on Anticipatory Bail Tomorrow
'അന്ന് നികുതി ഭീകരത, ഇന്ന് മണ്ടത്തരം!'; ഇന്ധനനികുതിയിൽ മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടുമാറ്റം സൈബർ ലോകത്ത് ചർച്ചയാകുന്നു

വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട ഇവരുടെ വിവാഹം ഒരു ക്ഷേത്രത്തില്‍ വച്ചാണ് നടന്നതെന്നും ഇത് കൃത്യമായ മതാചാരപ്രകാരമല്ല നടന്നതെന്നും അതിനാല്‍ തന്നെ വിവാഹത്തിന് നിയമസാധുതയില്ലെന്നും മധ്യപ്രദേശ് പൊലീസ് വാദിച്ചു. തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത വിവാഹവും നിയമപരമായി നിലനില്‍ക്കില്ല. പെണ്‍കുട്ടിയെ കേസില്‍ ഒരു ഇരയായി കണ്ട് ആവശ്യമായ സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും മധ്യപ്രദേശ് പൊലീസ് കോടതിയെ അറിയിച്ചു.

Summary

Viral 'Kumbh Mela Girl' Case: HC Verdict on Anticipatory Bail Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com