

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയും സുഹൃത്തും കേരളത്തില്‍ എത്തി വിവാഹം ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല. കേരളം ലവ് ജിഹാദിന്റെ കേന്ദ്രമായി മാറുന്നു എന്നാണ് വിവാഹം ഉയര്‍ത്തി ശശികല ഉയര്‍ത്തുന്ന വാദം. മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും കെ പി ശശികല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. മൊണാലിസയുടെ മാതാവിന്റെ അവകാശ വാദം എന്ന പേരിലാണ് ശശികല ആധാര്‍ കാര്‍ഡിന്റെ ചിത്രം ഉള്‍പ്പെടെ പങ്കുവച്ച് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
നിയമപരമായി സാധുത ഇല്ലാത്ത വിവാഹം ആണ് സിപിഎം നേതാക്കള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങി കൊടുത്തത് എന്നാണ് ശശികല പറയുന്നത്. പെണ്‍കുട്ടിക്ക് 18 വയസ്സായോ എന്നും അവര്‍ ചോദിക്കുന്നു. പ്രണയക്കെണിയില്‍ കുടുക്കിയാണ് യുവാവ് മൊണാലിസയെ കേരളത്തില്‍ എത്തിച്ച് വിവാഹം ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മറ്റ് നേതാക്കളും ചേര്‍ന്ന് ഈ വിവാഹം പൂര്‍ത്തിയാക്കി. കേരളം ലവ് ജിഹാദിന്റെ കേന്ദ്രമായി മാറുകയാണ് എന്നും ശശികല ആരോപിക്കുന്നു.
ഹിന്ദു മാരേജ് ആക്ട് 1955 പ്രകാരം രണ്ടു പേരും ഹിന്ദു ആയാല്‍ മാത്രമേ വിവാഹം നിലനില്‍ക്കൂ. അതല്ല എങ്കില്‍ മുസ്ലിം പയ്യന്‍ ഹിന്ദു ആയി മതം മാറണം. അല്ലാത്തപക്ഷം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരിക്കണം വിവാഹം. ഇനി അതല്ല എങ്കില്‍ മുസ്ലിം പയ്യന്‍ ഹിന്ദു ആയി മതം മാറണം. അത് നടന്നിട്ടുണ്ടോ എന്നും ശശികല ചോദിക്കുന്നു. വ്യാജ ആധാര്‍കാര്‍ഡ് ഉണ്ടാക്കി നല്‍കുന്ന സംഘങ്ങള്‍ ഉണ്ടെന്നും ശശി കലപറയുന്നു.
എന്നാല്‍ വിവാഹം നടത്തി നല്‍കിയ സിപിഎമ്മുകാരെ ഹിന്ദു വിരുദ്ധര്‍ എന്ന് പറയാനാകില്ലെന്നും ശശികല പരിഹസിക്കുന്നു. സിന്ദൂരം ചാര്‍ത്തി നിലവിളക്ക് ഏറ്റുവാങ്ങുന്ന മൊണാലിസയുടെ ചിത്രം പങ്കുവച്ചാണ്. ശശികലയുടെ പ്രതികരണം.
പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് നാട് വിട്ട് കേരളത്തിലെത്തി കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്ലെ വിവാഹിതയായത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് കാമുകന്‍ മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാന്‍ മൊണാലിസയുടെ കഴുത്തില്‍ താലികെട്ടിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, എ എ റഹീം അടക്കമുള്ള നേതാക്കളാണ് ആശംസകളുമായി വിവാഹം നടക്കുന്ന അരുമാനൂര്‍ ശ്രീ നൈനാര്‍ ക്ഷേത്രത്തില്‍ എത്തിയത്.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മോണാലിസ എന്നറിയപ്പെടുന്ന മോനി ഭോസ്ലെയും മഹാരാഷ്ട്ര സ്വദേശിയായ ഫര്‍മാന്‍ ഖാനും ബുധനാഴ്ച രാവിലെയാണ് തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നാണ് മോണാലിസയുടെ പരാതി. തന്റെ പിതാവ് മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്നും സംരക്ഷണം വേണമെന്നുമായിരുന്നു മോണാലിസയുടെ ആവശ്യം. അന്യമതത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്യാന്‍ കുടുംബം അനുവദിക്കുന്നില്ലെന്നും മോണാലിസ അറിയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates