

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ അയ്യപ്പഭക്തര്‍ക്കായി വിരിപ്പന്തലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് സൗകര്യപ്രദമായി വിശ്രമിക്കുന്നതിനായി കസേരകള്‍, ഫാനുകള്‍, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വിരിപ്പന്തലുകളില്‍ ലഭ്യമാണ്. കൂടാതെ, അയ്യപ്പഭക്തര്‍ക്ക് വിരി വയ്ക്കുന്നതിനും നാമജപത്തിനും വിളക്ക് തെളിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങളും കെഎസ്ആര്‍ടിസി സര്‍വീസ് സമയ വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ദീര്‍ഘദൂര യാത്രകള്‍ക്കിടയിലും ശബരിമലയിലേക്കുള്ള യാത്രയിലും ക്ഷീണിതരാകുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായും സൗകര്യപ്രദമായും അല്‍പ്പസമയം വിശ്രമിക്കാനും തുടര്‍യാത്രയ്ക്ക് തയ്യാറെടുക്കാനും ഈ ഇടത്താവളങ്ങള്‍ സഹായകരമാകും.
തീര്‍ത്ഥാടനകാലത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഒരുക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ തീര്‍ത്ഥാടനാനുഭവം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് കെഎസ്ആര്‍ടിസി വിവിധ ബസ് സ്റ്റേഷനുകളില്‍ വിരിപ്പന്തലുകള്‍ സജ്ജമാക്കിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates