

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് (31) കോടതി വിധിച്ചത് വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവു ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പത്തു വര്‍ഷമാണ് കിരണ്‍ ജയിലില്‍ കിടക്കേണ്ടി വരിക. കിരണ്‍ പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നും ഇതില്‍ രണ്ടു ലക്ഷം വിസമയയുടെ മാതാപിതാക്കള്‍ക്കു നല്‍കണമെന്നും കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെഎന്‍ സുജിത് വിധിച്ചു.
സ്ത്രീധന പീഡനത്തിലൂടെ മരണം (ഐപിസി 304 ബി) - പത്തു വര്‍ഷം തടവ്, സ്ത്രീധന പീഡനം (ഐപിസി 498 എ) -ആറു വര്‍ഷം തടവ്, ആത്മഹത്യാ പ്രേരണ (ഐപിസി 304) - രണ്ടു വര്‍ഷം തടവ്, സ്ത്രീധനം വാങ്ങല്‍ (സ്ത്രീധന നിരോധന നിയമം)- ആറു വര്‍ഷം തടവ്, സ്ത്രീധനം ആവശ്യപ്പെടല്‍ (സ്ത്രീധനനിരോധന നിയമം)- ഒരു വര്‍ഷം തടവ് എന്നിങ്ങനെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 12.55 ലക്ഷം രൂപ പിഴ ഒടുക്കണം. ഇതില്‍ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്കു നല്‍കാന്‍ കോടതി ഉത്തരവിട്ടതായും പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍ രാജ് പറഞ്ഞു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷാവിധിയില്‍ സംതൃപ്തനാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
കിരണ്‍ കുമാറിന് പരമാവധി ശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍ സ്ത്രീധനത്തിനായി വിസ്മയയെ നിലത്തിട്ടു മുഖത്തു ചവിട്ടി. ഒരുതരത്തിലുള്ള അനകമ്പയും പ്രതി അര്‍ഹിക്കുന്നില്ലെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. വിസ്മയ സ്ത്രീധന പീഡന കേസ് വ്യക്തിക്ക് എതിരല്ലെന്ന് പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിന് പാഠമാവുന്ന വിധിയാണ് ഉണ്ടാവേണ്ടത്. കൊലപാതകമായി കണക്കാക്കാവുന്ന ആത്മഹത്യാണ് ഈ കേസില്‍ നടന്നിട്ടുള്ളത്. പ്രതിയോട് അനുകമ്പ പാടില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കിരണിന് ജീവപര്യന്തം ശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ആത്മഹത്യാ പ്രേരണയ്ക്കു ലോകത്തെവിടെയും ജീവപര്യന്തം ശിക്ഷയില്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിയുടെ പ്രായം കണക്കിലെടുക്കണമെന്നും പ്രതിഭാഗം പറഞ്ഞു.
അച്ഛന് ഓര്‍മക്കുറവാണെന്നും നോക്കാന്‍ ആളില്ലെന്നും കിരണ്‍ കുമാര്‍ പറഞ്ഞു. ശിക്ഷാ വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോടായിരുന്നു കിരണിന്റെ പ്രതികരണം. അമ്മയ്ക്കും രോഗങ്ങളണ്ട്. പ്രമേഹവും വാതവും രക്തസമ്മര്‍ദവുമുണ്ടെന്ന് കിരണ്‍ പറഞ്ഞു. കുറ്റം ചെയ്തിട്ടില്ലെന്ന് കിരണ്‍ കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് ശാസ്താംകോട്ടയിലെ ഭര്‍തൃവീട്ടില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു തലേന്ന് ബന്ധുക്കള്‍ക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍, സ്്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ ഉപദ്രവിക്കുന്നതായി വിസ്മയ പറഞ്ഞിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates