ആഗോള അയ്യപ്പസംഗമത്തിന് ബദല്‍; പന്തളത്ത് ശബരിമല സംരക്ഷണ സംഗമം ഇന്ന്; അണ്ണാമലൈ ഉദ്ഘാടനം ചെയ്യും

ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്.
Viswasa Sangamam today in pandalam
പന്തളത്ത് വിശ്വാസ സംഗമം ഇന്ന്
Updated on
1 min read

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് നടക്കും. നാനാക് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ പത്തിന് വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ പ്രജ്ഞാനന്ദ തീര്‍ഥ പാദര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മൂന്നിന് കൈപ്പുഴ ശ്രീവത്സം മൈതാനത്ത് സമ്മേളനം ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും.ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളന സന്ദേശം.

Viswasa Sangamam today in pandalam
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രാവിലെ ശബരിമല, വിശ്വാസം വികസനം സുരക്ഷ എന്നീ വിഷയത്തില്‍ സെമിനാര്‍ നടക്കും. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പന്തളം നാനാക് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സെമിനാര്‍ നടക്കുക. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതല്‍ -സ്വാമി അയ്യപ്പന്‍ നഗറിലാണ് ഭക്തജന സംഗമം നടക്കുക. സെമിനാറില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് ഒപ്പം അയ്യപ്പഭക്തരും വിശ്വാസികളും,ഭാരവാഹികളും പ്രവര്‍ത്തകരുമടക്കം ഏതാണ്ട് 15000 ഓളം പേര്‍ വിശ്വാസ സംഗമത്തില്‍ പങ്കെടുക്കും.

Summary

Viswasa Sangamam today in pandalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com