വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രത്തിന്റെ ഐസിപി അംഗീകാരം, ക്രൂ ചെയ്ഞ്ചും ചരക്കുനീക്കവും എളുപ്പം

റോഡ്, റെയില്‍ മാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കവും ക്രൂ ചെയ്ഞ്ചും ആരംഭിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
New location code for Vizhinjam Port
Vizhinjam Portഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് രാജ്യാന്തര യാത്രക്കാരുടെ സഞ്ചാരത്തിനും ചരക്ക് നീക്കാനുമുള്ള 'ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്' (ഐസിപി) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം. ഐസിപി പദവി ലഭിച്ചതോടെ ഇപ്പോള്‍ നടക്കുന്ന 'ട്രാന്‍സ്ഷിപ്മെന്റി'ന് പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും. റോഡ്, റെയില്‍ മാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കവും ക്രൂ ചെയ്ഞ്ചും ആരംഭിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

New location code for Vizhinjam Port
നാമനിര്‍ദേശ പത്രിക സ്വീകരിച്ചില്ല; പൊട്ടിക്കരഞ്ഞ് ട്വന്റി 20 സ്ഥാനാര്‍ഥി

അന്താരാഷ്ട്ര തുറമുഖ ഭൂപടത്തിലെ വിഴിഞ്ഞത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ഈ അംഗീകാരം സഹായകരമാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ക്രൂ ചേഞ്ച് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇനി എളുപ്പമാകും. ഒപ്പം തുറമുഖത്തിന്റെ ചരക്കു നീക്കത്തിന്റെ വേഗം വര്‍ധിക്കും. ദക്ഷിണേന്ത്യയുടെ ഭൂരിഭാഗം കയറ്റുമതിയും ഇറക്കുമതിയും ഇനി കൊളംബോ പോലുള്ള വിദേശ ഹബുകളെ ആശ്രയിക്കാതെ വിഴിഞ്ഞം വഴി നേരിട്ട് കൈകാര്യം ചെയ്യാന്‍ സാധിക്കും.

New location code for Vizhinjam Port
ശബരിമല സ്‌പോട് ബുക്കിങില്‍ ഇളവ്: എത്ര പേര്‍ക്ക് നല്‍കണമെന്നതില്‍ സാഹചര്യമനുസരിച്ച് ആകാമെന്ന് ഹൈക്കോടതി

നിലവില്‍ കപ്പലുകളില്‍ തന്നെയാണ് വിഴിഞ്ഞത്ത് നിന്നും മറ്റ് പോര്‍ട്ടുകളിലേക്കും ചരക്ക് കൊണ്ടുപോകുന്നത്. ചെക്ക് പോസ്റ്റ് വരുന്നതോടെ തുറമുഖത്ത് എത്തുന്ന കപ്പലിലെ ജീവനക്കാര്‍ക്കു ക്രൂ ചേഞ്ചിന്റെ ഭാഗമായി കരയ്ക്കിറങ്ങാം.

ഡീപ്-സീ ശേഷിയും ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് അനായാസമായി പ്രവേശിക്കുന്നതിനുള്ള സൗകര്യവും കാരണം വിഴിഞ്ഞം ആഗോള തലത്തില്‍ തന്നെ മത്സരിക്കാവുന്ന പുതിയ ഇന്ത്യന്‍ സമുദ്ര ഗേറ്റ് വേയായി മാറുകയാണ്. ലോക സമുദ്ര ഭൂപടത്തില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ആധിപത്യം ഉറപ്പിക്കുന്നതിനും നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടാവുന്ന ഘട്ടം തന്നെയാണിതെന്നും മന്ത്രി പറഞ്ഞു. ഇതോടെ മേഖലയില്‍ കൂടുതല്‍ വികസനം സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.

കൊവിഡ് കാലത്തു പ്രത്യേക അനുമതിയോടെ വിഴിഞ്ഞത്തു ക്രൂ ചേഞ്ച് നടത്തിയപ്പോള്‍ 20 കോടിയുടെ വരുമാനമാണു സര്‍ക്കാരിന് ലഭിച്ചത്. ഇപ്പോഴും അടിയന്തര സാഹചര്യത്തില്‍ കപ്പല്‍ ജീവനക്കാരെ കരയ്ക്കിറക്കാറുണ്ട്. തുറമുഖത്തിന്റെ അടുത്ത ഘട്ടത്തിലാണ് യാത്രക്കാര്‍ക്കുള്ള പോര്‍ട്ടും അനുബന്ധ സൗകര്യങ്ങളും പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

Summary

Vizhinjam Port gets ICP approval from the Centre, crew change and cargo movement will be easy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com