വിഴിഞ്ഞം ട്രയൽ റൺ 12 ന്; ഈ വർഷം തന്നെ കമ്മീഷനിങ് നടത്തും : മന്ത്രി വാസവൻ

തുറമുഖത്തിലേക്ക് ഈ മാസം 11ന് കപ്പൽ എത്തുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു
 Vizhinjam port
വിഴിഞ്ഞം തുറമുഖംഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12 ന് നടത്തുമെന്ന് മന്ത്രി വി എൻ വാസവൻ. മുഖ്യമന്ത്രി പിണറായി വിജയനാണ് ട്രയൽ റൺ നടത്തുക. തുറമുഖം അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുറമുഖ വകുപ്പ് മന്ത്രി വാസവൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഈ വർഷം തന്നെ കമ്മീഷനിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിലേക്ക് ഈ മാസം 11ന് കപ്പൽ എത്തുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഏകദേശം 1500 കണ്ടെയ്നർ ഉള്ള കപ്പലാണ് വരുന്നത്. ട്രയൽ റണ്ണിന്‌ കേന്ദ്ര ഷിപ്പിങ് വകുപ്പ് മന്ത്രിയുടെ സാന്നിധ്യമുണ്ടാകും. ജനങ്ങളുടെ പങ്കാളിത്തത്തോടെയാകും പരിപാടിയെന്നും മന്ത്രി പറഞ്ഞു.

 Vizhinjam port
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാം

വിഴിഞ്ഞത്തേക്ക്‌ ചൈനയിൽ നിന്നുമെത്തിയ 32 ക്രെയിനുകൾ അടുത്ത മാസം കമ്മീഷൻ ചെയ്യാനാകും. കസ്റ്റംസ് പോർട്ടിന് ഉൾപ്പെടെ ലഭിക്കേണ്ട എല്ലാ പ്രധാന അനുമതികളും ഇതിനോടകം ലഭിച്ചിട്ടുണ്ട്‌. റെയിൽവേ കണക്റ്റിവിറ്റി, നാഷണൽ ഹൈവേ എന്നിവയ്‌ക്ക്‌ അനുമതിയായിട്ടുണ്ട്‌. വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിക്കുന്നതോടെ കേരളത്തിന്റെ സ്വപ്നം യഥാർഥ്യമാവുകയാണെന്നും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com