വിഴിഞ്ഞം ട്രയൽറൺ ഉദ്‌ഘാടനം ഇന്ന്‌ ; കെജരിവാളിന് നിർണായകം...; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകി സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പ് ഇന്നലെ രാവിലെയാണ് വിഴിഞ്ഞം തുറമുഖത്തെത്തിയത്
വിഴിഞ്ഞത്തെത്തിയ സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍
വിഴിഞ്ഞത്തെത്തിയ സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ ഫെയ്‌സ്ബുക്ക്

മെർസ്‌കിന്റെ 300 മീറ്റർ നീളമുള്ള സാൻ ഫെർണാണ്ടോ ചരക്കുകപ്പൽ ഇന്നലെയാണ് വിഴിഞ്ഞം തീരത്തെത്തിയത്. കപ്പലിന്റെ ബെർത്തിങ്‌ മധുരം വിതരണം ചെയ്‌താണ് ആഘോഷിച്ചത്. ശനിയാഴ്ച മുതൽ കൊൽക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക്‌ കണ്ടെയ്‌നർ കൊണ്ടുപോകാൻ ചെറുകപ്പലുകൾ (ഫീഡർ വെസലുകൾ) വന്നു തുടങ്ങും.

1. വികസന സ്വപ്നങ്ങൾക്ക് കുതിപ്പ്

സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍
സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ പിടിഐ

വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കപ്പിലിന്റെ ഔദ്യോ​ഗിക സ്വീകരണവും നടക്കും. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫ‍െർണാണ്ടോ കപ്പലിനെ സ്വീകരിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. തുറമുഖമന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.

2. 63 യാത്രക്കാരുമായി രണ്ടു ബസുകള്‍ കാണാതായി

തിരച്ചില്‍ തുടരുന്നു
തിരച്ചില്‍ തുടരുന്നു എഎൻഐ

നേപ്പാളില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലിലും രണ്ടു ബസുകള്‍ 63 ആളുകള്‍ സഹിതം ഒലിച്ചു പോയതായി റിപ്പോര്‍ട്ട്. മദന്‍-ആശ്രിത് ഹൈവേയില്‍ പുലര്‍ച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. ത്രിശൂലി നദിക്ക് സമീപമാണ് സംഭവം. രക്ഷാപ്രവർത്തനം തുടരുന്നു

3. കെജരിവാളിന് നിര്‍ണായകം

അരവിന്ദ് കെജരിവാള്‍
അരവിന്ദ് കെജരിവാള്‍ ഫയല്‍

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിര്‍ണായകം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് കെജരിവാള്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറയുക.

4. ജസ്റ്റിസ് അലക്സാണ്ടർ തോമസ് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാകും

ജസ്റ്റിസ് അലക്സാണ്ടർ തോമസ്
ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഫയല്‍

സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിക്കാൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങിയ ഉന്നതതല സമിതിയുടെ തീരുമാനം. ശുപാർശ ഗവർണർക്കു കൈമാറും. ഗവർണർ ശുപാർശ അംഗീകരിച്ചു വിജ്ഞാപനം ഇറക്കിയാൽ ചുമതലയേൽക്കാം

5. ജസ്റ്റിസ്‌ നിതിൻ ജാംദാർ കേരള ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ്‌ നിതിൻ ജാംദാർ
ജസ്റ്റിസ്‌ നിതിൻ ജാംദാർഫയല്‍

ജസ്റ്റിസ്‌ നിതിൻ മധുകർ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീംകോടതി കൊളിജീയം ശുപാർശ നൽകി.നിലവിൽ ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് നിതിൻ ജാംദാർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News Today
Top 5 News Today
today top five news
supreme court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com