'ആര്‍ക്കും സ്ഥാനാര്‍ഥിത്വം മോഹിക്കാം, അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്'; രാഹുല്‍ മാങ്കൂട്ടത്തിനെ തള്ളി വികെ ശ്രീകണ്ഠന്‍

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിച്ചു എന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് ശ്രീകണ്ഠന്‍.
vk sreekandan
രാഹുല്‍ മാങ്കൂട്ടത്തിന്‍റെ സ്ഥാനാര്‍ഥി സാധ്യത തള്ളി വികെ ശ്രീകണ്ഠന്‍
Updated on
1 min read

തൃശൂർ: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥി സാധ്യത തള്ളി വികെ ശ്രീകണ്ഠന്‍. ആര്‍ക്കും സ്ഥാനാര്‍ഥിത്വം മോഹിക്കാം. അഭിപ്രായം പറയാം. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണെന്ന് വികെ ശ്രീകണ്ഠന്‍ വ്യക്തമാക്കി.

പാലക്കാട് യുഡിഎഫിന്റെ ഉരുക്കു കോട്ടയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. യുഡിഎഫ് കൂടുതൽ കരുത്താർജിച്ചു വരുമ്പോൾ സ്ഥാനാർഥി ആകണമെന്ന് പലരും ആ​ഗ്രഹിക്കും. ആ​ഗ്രഹങ്ങൾ പലരീതിയിൽ പുറത്തുവന്നേക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

vk sreekandan
മുന്നോട്ടു നില്‍ക്കാനാവശ്യപ്പെട്ടു, സ്വകാര്യ ബസ് കണ്ടക്ടറെ മദ്യക്കുപ്പി കൊണ്ട് കുത്തി, ആക്രമിച്ചത് കഞ്ചാവ് കേസിലെ പ്രതി

എന്നാൽ പാർട്ടിയിൽ ഇത്തരം തീരുമാനങ്ങൾ ഇതുവരെ എടുത്തിട്ടില്ല.ഹൈക്കമാൻഡും കെപിസിസിയും ചേർന്നാണ് സ്ഥാനാർഥി നിർണയം നടത്തുന്നത്. ആരെ തീരുമാനിച്ചാലും പാലക്കാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കാന്‍ ലീഡര്‍ കെ കരുണാകരന്റെ പ്രവര്‍ത്തനശൈലി ഉള്‍ക്കൊള്ളണമെന്നും ശ്രീകണ്ഠന്‍ കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

rbi, tata sons
today top five news
VK Sreeraman- pulikali
VK Sreeraman Sparks Controversy with Derogatory Facebook Post Criticizing Pulikali
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com