വിഎ അരുൺകുമാറിനെ ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി; എംവി രാജേഷ് പുതിയ ഡയറക്ടർ

ഇ.കെ. നായനാർ സർക്കാരിന്റെ കാലത്താണ് അരുൺകുമാറിനെ ആദ്യമായി ഐഎച്ച്ആർഡി അസിസ്റ്റന്റ് ഡയറക്ടറായി നിയമിക്കുന്നത്.
va arun kumar
വിഎ അരുണ്‍കുമാര്‍
Updated on
1 min read

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷൻ മുൻ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ ഐഎച്ച്ആർഡി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ്) ഡയറക്ടർ ഇൻ ചാർജ് പദവിയിൽ നിന്ന് മാറ്റി. പൂഞ്ഞാർ ഐഎച്ച്ആർഡി കോളജ് പ്രിൻസിപ്പലായ എംവി.രാജേഷിനെ പുതിയ ഡയറക്ടറായി സർക്കാർ നിയമിച്ചു. ഐ.എച്ച്.ആർ.ഡിയിലെ തന്നെ പൂർവ്വവിദ്യാർത്ഥി കൂടിയാണ് എം.വി. രാജേഷ്.

ഏകദേശം മൂന്ന് വർഷം മുൻപാണ് അരുൺകുമാറിന് ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ താല്ക്കാലിക ചുമതല (ഡയറക്ടർ ഇൻ ചാർജ്) നൽകുന്നത്. അരുൺകുമാറിന്റെ ഈ പദവിയിലേക്കുള്ള നിയമനത്തെ ചോദ്യം ചെയ്തുകൊണ്ട് നേരത്തെ തന്നെ നിരവധി പരാതികൾ കേരള ഹൈക്കോടതിയുടെ മുന്നിലെത്തിയിരുന്നു.

va arun kumar
' മക്കളെ ഇട്ടേച്ച് ഞങ്ങള്‍ പോയെന്നാണ് കരുതിയത്, ഇത് രണ്ടാം ജന്മം'; കള്ളാടി ദുരന്തത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട ദമ്പതികള്‍ പറയുന്നു
va arun kumar
വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
va arun kumar
'സംഘപരിവാറെന്നല്ല ഒരു ജാതിമത സംഘടനകളുമായും ബന്ധമില്ല'; വിവാദങ്ങള്‍ക്കില്ല: എന്‍ ശേഷാദ്രിനാഥന്‍
Summary

V.A. Arunkumar, son of veteran CPI(M) leader and former Chief Minister V.S. Achuthanandan, has been removed from the post of Director-in-Charge of the Institute of Human Resources Development (IHRD).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com