എണ്ണിത്തീരും മുമ്പ് തോല്‍വി സമ്മതിച്ച് വിടി ബല്‍റാം; 'ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു'

എണ്ണിത്തീരും മുമ്പ് തോല്‍വി സമ്മതിച്ച് വിടി ബല്‍റാം; 'ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു'
വിടി ബല്‍റാം/ഫയല്‍ ചിത്രം
വിടി ബല്‍റാം/ഫയല്‍ ചിത്രം
Updated on
1 min read

പാലക്കാട്: വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും മുമ്പ് തോല്‍വി സമ്മതിച്ചതായി സൂചിപ്പിച്ച് തൃത്താലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സിപിഎമ്മിലെ എംബി രാജേഷുമായി ഇഞ്ചോടിച്ചു പോരാട്ടത്തിനൊടുവിലാണ് ബല്‍റാമിന്റെ തോല്‍വി സമ്മതം. 

തുടക്കം മുതല്‍ മാറിമറിഞ്ഞ വോട്ടെണ്ണല്‍ അവസാഘന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ എംബി രാജേഷ് 2571ന് മുന്നിലാണ്. ഇനി എണ്ണാനുള്ളത് ഇടത് അനുകൂല മേഖലകളാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്.

തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍ എന്നാണ് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com