നിന്നെക്കൊണ്ട് കൂട്ടിയാക്കൂടൂല്ല, എസ്എഫ്‌ഐ ബാനറിലെ ഇംഗ്ലീഷിനെ പരിഹസിച്ച് വി ടി ബല്‍റാം

മലയാള പ്രയോഗങ്ങള്‍ അതേപടി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് ബല്‍റാമിന്റെ പോസ്റ്റ്. 
വി ടി ബെല്‍റാം/ ഫോട്ടോ: ഫെയ്‌സ്ബുക്ക്
വി ടി ബെല്‍റാം/ ഫോട്ടോ: ഫെയ്‌സ്ബുക്ക്
Updated on
1 min read

വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ ഉയര്‍ത്തിയ പ്രതിഷേധ ബാനറുകളിലെ ഇംഗ്ലിഷ് പ്രയോഗങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ വി ടി ബല്‍റാം. നീ ഒരു ചുക്കും ചെയ്യില്ല, നിന്റെ അടവ് ഇവിടെ നടക്കൂല, നീ ഒരു പുല്ലും പറയണ്ട, നിന്നെ കെട്ട് കെട്ടിക്കും തുടങ്ങിയ മലയാള പ്രയോഗങ്ങള്‍ അതേപടി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് ബല്‍റാമിന്റെ പോസ്റ്റ്. 

തൃശൂര്‍ കേരള വര്‍മ കോളജിന്റെ പ്രവേശന കവാടത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് സൂചിപ്പിച്ച്,  'your dal will not cook here bloody sanghi khan' എന്ന് ബാനര്‍ സ്ഥാപിച്ചിരുന്നു. ഇതിനെ പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ അടക്കം നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെയാണ് ബല്‍റാമിന്റെയും പോസ്റ്റ്. 

ഇതിന് പിന്നാലെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും പ്രതികരണവുമായി രംഗത്തെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com