'45 ദിവസത്തിനുള്ളില്‍ മോദിയെത്തും, വികസനപദ്ധതികള്‍ പ്രഖ്യാപിക്കും; കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും'

കോര്‍പ്പറേഷനിലെ ബിജെപിയുടെ വിജയം സാധാരണ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
VV Rajesh
വിവി രാജേഷ്
Updated on
1 min read

തിരുവനന്തപുരം: പാര്‍ട്ടിയും ജനങ്ങളും ഏല്‍പ്പിച്ച ദൗത്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി മേയര്‍ സ്ഥാനാര്‍ഥി വിവി രാജേഷ്. സ്ഥാനാര്‍ഥി പ്രഖ്യാപനം പാര്‍ട്ടി തീരുമാനമനുസരിച്ചാണെന്നും ആ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും രാജേഷ് പറഞ്ഞു. കോര്‍പ്പറേഷനിലെ ബിജെപിയുടെ വിജയം സാധാരണ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വിവി രാജേഷ്.

VV Rajesh
അവസാനനിമിഷം ട്വിസ്റ്റ്; വി വി രാജേഷ് മേയര്‍ സ്ഥാനാര്‍ത്ഥി; ഡെപ്യൂട്ടി മേയര്‍ ആകാനില്ലെന്ന് ശ്രീലേഖ

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മേയര്‍ തെരഞ്ഞെടുപ്പടക്കം എല്ലാ തെരഞ്ഞെടുപ്പുകളെയും ബിജെപി ഗൗരവമായാണ് കാണുന്നത്. ശക്തമായ പ്രതിപക്ഷത്തെ ആരോഗ്യകരമായിട്ടാണ് കാണുന്നത്. കാരണം ശക്തമായ പ്രതിപക്ഷമുള്ള സ്ഥലത്താണ് ശക്തമായ ജനാധിപത്യ സംവാദങ്ങള്‍ ഉയര്‍ന്നുവരുന്നത്. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം തിരുത്തല്‍ശക്തിയായി പ്രവര്‍ത്തക്കണം എന്നുള്ളതാണ്. ഞങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം തിരുത്തല്‍ശക്തിയായിട്ടു തന്നെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിച്ചത്. പരിചയസമ്പന്നരായ നേതാക്കള്‍ പ്രതിപക്ഷത്തുള്ളത് വളരെ സന്തോഷത്തോടെയാണ് നോക്കിക്കാണുന്നതെന്നും രാജേഷ് പറഞ്ഞു.

VV Rajesh
തൃപ്പൂണിത്തുറയില്‍ ബിജെപി ഭരണത്തിന് സാധ്യതയേറി; പി എല്‍ ബാബു ചെയര്‍മാന്‍ സ്ഥാനാര്‍ഥി

ബിജെപിക്ക് അര്‍ഹതപ്പെട്ടതാണ് തിരുവനന്തപുരത്തെ കോര്‍പറേഷന്‍ ഭരണം. അവിടെ വ്യക്തികള്‍ക്കു സ്ഥാനമില്ല. 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തി വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. ഒളിംപിക്സിലെ ഒരിനം തിരുവനന്തപുരത്തു നടത്തും എന്നതുള്‍പ്പെടെ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും വി.വി.രാജേഷ് പറഞ്ഞു. തെരുവ് നായകളെ കൂട്ടിലടയ്ക്കണം എന്നതാണ് ആദ്യം മനസ്സിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷം അഴിമതിക്കെതിരായ പോരാട്ടം ഭരണത്തിലെത്താന്‍ സഹായിച്ചു.

Summary

VV Rajesh Response after nominated as Mayor candidate of Thiruvananthapuram Corporation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com