ടിവിയും ഫ്രിഡ്ജും മുതൽ പച്ചക്കറി വരെ, വീടിനടുത്തുള്ള കടകളിൽ നിന്ന് ഓൺലൈൻ പർച്ചേഴ്സ്; വി ഭവന്‍ ആപ്പുമായി വ്യാപാരി വ്യവസായി

സംസ്ഥാനത്തെ ലക്ഷകണക്കിന് കച്ചവട സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാവും ആപ്പ് എത്തുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി; കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഓൺലൈൻ വിപണി കീഴടക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വീട്ടിലിരുന്ന് സാധനങ്ങൾ വാങ്ങുന്നതിനായി വി ഭവൻ എന്ന പേരില്‍ ഇ കൊമേഴ്സ് ആപ്പ് പുറത്തിറക്കുകയാണ്. സംസ്ഥാനത്തെ ലക്ഷകണക്കിന് കച്ചവട സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാവും ആപ്പ് എത്തുക.  സെപ്റ്റംബര്‍ 15 മുതല്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്താനാകും. 

വി ഭവൻ ആപ്പിലൂടെ ഉപഭോക്താവിന് ഇഷ്ടാനുസരണം ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാൻ സാധിക്കും. ഡെലിവറി സംവിധാനം വഴി സാധനങ്ങൾ വീട്ടിലെത്തുകയും ചെയ്യും. ഇലക്‌ട്രോണിക്‌സ്, ടെക്‌സ്റ്റൈൽസ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികൾക്ക് ആപ്പ് വഴി വിൽപ്പന നടത്താം.

സ്വന്തം പരിസരത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിന്നും സാധനങ്ങൾ വാങ്ങാൻ കഴിയുന്ന രീതിയിലാണ് ആപ്പിന്റെ പ്രവർത്തനം. 10 കുറിയർ കമ്പനികളും സേവനത്തിന്റെ ഭാ​ഗമാണ്. 12 ലക്ഷം കച്ചവടക്കാർ സംവിധാനത്തിന്റെ ഭാ​ഗമാകും എന്നാണ് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ കണക്കുകൂട്ടൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com