സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ ചുവരെഴുത്ത്; കൊല്ലത്ത് മുകേഷിന് പകരം ജയമോഹൻ

2021-ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം വെറും 2072 വോട്ട് ആയി കുറഞ്ഞിരുന്നു. അന്നത്തെ കോൺഗ്രസ് സ്ഥാനാർഥി ബിന്ദുകൃഷ്ണ നേടിയത് 56,452 വോട്ടുകൾ ആയിരുന്നു
m mukesh
Wall Posters Back Jayamohan in Kollam Even Before Party Announcementspecial arrangement
Updated on
1 min read

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ കൊല്ലത്ത് സിറ്റിങ് എംഎൽഎ എം മുകേഷ് സ്ഥാനാർഥിയാകില്ല. പകരം ജില്ലാ ആക്ടിങ് സെക്രട്ടറി എസ് ജയമോഹനാകും മത്സരിക്കുക. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ ജയമോഹനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിൽ ചുവരെഴുത്തുകൾ തുടങ്ങി.

m mukesh
'സിംബയും സൂരിയും' സിംഹകുട്ടികള്‍; പേരിട്ട് മന്ത്രി

2016-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 17,611 ആയിരുന്നു മുകേഷിന്റെ ജയം. എന്നാൽ 2021-ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം വെറും 2072 വോട്ട് ആയി കുറഞ്ഞിരുന്നു. അന്നത്തെ കോൺഗ്രസ് സ്ഥാനാർഥി ബിന്ദുകൃഷ്ണ നേടിയത് 56,452 വോട്ടുകൾ ആയിരുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ കൊല്ലത്ത് വോട്ട് നിലയിൽ ഉണ്ടായ മാറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമാകും എന്നാണ് വിലയിരുത്തൽ. ഇത്തവണയും ബിന്ദുകൃഷ്ണ കോൺഗ്രസിന്റെ സാധ്യതാ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

m mukesh
'വേണ്ടത്ര പഠനം നടത്തിയിട്ടില്ല'; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രം നല്‍കിയ അനുമതി പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

എന്നാൽ, കൊല്ലത്ത് മത്സരിക്കണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് എം മുകേഷ് മുൻപ് പറഞ്ഞത്. സിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ല. ജയമോഹന്‍ ആണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹത്തിനൊപ്പം പൂര്‍ണമായും പ്രവര്‍ത്തിക്കും. ജയമോഹന്‍ ജയിക്കുകയും ചെയ്യുമെന്നും മുകേഷ് കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Summary

Wall Posters Back Jayamohan in Kollam Even Before Party Announcement.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com