Wardens scratch their head as beards trend in prisons
എക്‌സ്പ്രസ് ഇല്സ്ട്രേഷന്‍

'താടി വളര്‍ത്താം, എന്നാലും ഇത്രയ്ക്കു വേണോ?'; ജയിലര്‍മാര്‍ക്ക് പുതിയ 'തലവേദന'

അച്ചടക്കത്തെയും ശുചിത്വത്തെയും കുറിച്ച് എല്ലാ ചോദ്യങ്ങളും ഉയരുമ്പോഴും ഈ 'താടി മാനിയ' കൈകാര്യം ചെയ്യാന്‍ വാര്‍ഡന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നതാണ് വാസ്തവം
Published on

കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ താടി വളര്‍ത്തുന്ന തടവുകാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇക്കൂട്ടത്തില്‍ പലരുടെയും താടി അനിയന്ത്രിതമായി നീളുകയും ചെയ്തിരിക്കുന്നു. അച്ചടക്കത്തെയും ശുചിത്വത്തെയും കുറിച്ച് എല്ലാ ചോദ്യങ്ങളും ഉയരുമ്പോഴും ഈ 'താടി മാനിയ' കൈകാര്യം ചെയ്യാന്‍ വാര്‍ഡന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നതാണ് വാസ്തവം.

കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് (മാനേജ്‌മെന്റ്) റൂള്‍ 292 (1) പ്രകാരം ഒരു തടവുകാരന് താടി വളര്‍ത്താന്‍ അവകാശമുണ്ടെങ്കിലും, തടവുകാര്‍ അത് പിന്തുടരുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതായി ഡിഐജി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു. താടി വളര്‍ത്താന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് പറഞ്ഞ് അവര്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങുകയും ചെയ്യുന്നു.

പൂജപ്പുര, വിയ്യൂര്‍, തവനൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ തടവുകാരാണ് പ്രധാനമായും താടി വളര്‍ത്താന്‍ അനുമതി തേടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താടി നീട്ടുന്നതോടെ ഒരുപുരുഷന്റെ രൂപം മാറുന്നതായി തൃശൂരിലെ മറ്റൊരു മുതിര്‍ന്ന ജയിലര്‍ അഭിപ്രായപ്പെട്ടു. ഭൂരിഭാഗം പേരും ഇപ്പോള്‍ താടിനീട്ടുന്നു. അത് പലപ്പോഴും വെടിപ്പില്ലാതെ നിട്ടിവളര്‍ത്തുകയും ചെയ്യുന്നു. ശബരിമല തീര്‍ഥാടന കാലം, റംസാന്‍ മാസം തുടങ്ങിയ സമയത്ത് മതപരമായ കാരണങ്ങളാല്‍ ഇളവ് അനുവദിക്കാറുണ്ടെ മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, തടവുകാരില്‍ പ്രത്യേകിച്ച് എന്‍ഐഎ കേസുകളില്‍ ഉള്‍പ്പെട്ടവര്‍, മതവിശ്വാസത്തിന്റെ പേരില്‍ ബോധപൂര്‍വം താടി വളര്‍ത്തുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജയിലിലെ അച്ചടക്കവും ശുചിത്വവും പാലിക്കുന്നതില്‍ ഈ പ്രവണത ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ നിയമപരമായ കര്‍ശനനടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

തടവുകാര്‍ മനഃപൂര്‍വം താടി നീട്ടിവളര്‍ത്തുന്നത് മറ്റുള്ളവര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനിടെ മുടി തടവുകാരുടെ ഭക്ഷണത്തില്‍ വീഴാന്‍ ഇടയുണ്ട്. ഇത് ജയിലിനുള്ളില്‍ സംഘര്‍ഷങ്ങള്‍ക്കും സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

മതവിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജയിലില്‍ താടി വളര്‍ത്തുന്നതിന് നിയന്ത്രണമില്ലെന്ന് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. യുഎപിഎ ചുമത്തപ്പെട്ട സെന്‍ട്രല്‍ ജയിലിലെ അന്തേവാസിയായ സഹദ് എം താടി വളര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജയില്‍ തടവുകാരന് അനുകൂലമായാണ് വിധി ഉണ്ടായത്. ഹര്‍ജിയെ എതിര്‍ത്ത വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് ജയിലിന്റെ അച്ചടക്കവും ശുചിത്വവും പാലിക്കാന്‍ താടിവടിക്കലും അനിവാര്യമാണെന്ന് വാദിച്ചു. എന്നാല്‍ എന്‍ഐഎ കോടതി താടിവളര്‍ത്താന്‍ സഹദിന് അനുമതി നല്‍കി. മതാചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാന്‍ അവകാശമുണ്ടെന്നായിരുന്നു തടവുകാരന്റെ വാദം. ജയിലില്‍ പ്രവേശിപ്പിക്കുമ്പോള്‍ തടവുകാരന്‍ താടിവളര്‍ത്തിയിരുന്നില്ലെന്ന വാദം അദ്ദേഹത്തിന്റെ അവകാശം നിഷേധിക്കാന്‍ പര്യാപ്തമല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

Wardens scratch their head as beards trend in prisons
പാകിസ്ഥാനില്‍ ജോലി ചെയ്തതിന്റെ പേരില്‍ ഒരാള്‍ ഇന്ത്യയുടെ ശത്രുവാകില്ല: ഹൈക്കോടതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com