ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ശ്രദ്ധിക്കണം; അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

ഡ്രൈവര്‍ ദിശ മാറ്റുന്നതും ബ്ലൈന്‍ഡ് സ്‌പോട്ട് മുന്‍കൂട്ടി പരിശോധിക്കാന്‍ മറക്കുന്നതും കാരണം ഓരോ വര്‍ഷവും നിരവധി അപകടങ്ങള്‍ സംഭവിക്കുന്നു.
Warning of Motor Vehicle Department to reduce accidents
ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ശ്രദ്ധിക്കണം; അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ് ഫെയ്‌സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ഡ്രൈവര്‍മാര്‍ പരിശോധിക്കണമെന്നും ഇങ്ങനെ ചെയ്യുന്നതിലൂടെ അപകടങ്ങള്‍ കുറയ്ക്കാനാകും. ഡ്രൈവര്‍ ദിശ മാറ്റുന്നതും ബ്ലൈന്‍ഡ് സ്‌പോട്ട് മുന്‍കൂട്ടി പരിശോധിക്കാന്‍ മറക്കുന്നതും കാരണം ഓരോ വര്‍ഷവും നിരവധി അപകടങ്ങള്‍ സംഭവിക്കുന്നതായും എംവിഡി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്

ബ്ലൈന്‍ഡ് സ്‌പോട്ട് എന്നാല്‍ വാഹനത്തിന് ചുറ്റും ഡ്രൈവര്‍ക്ക് നോക്കുമ്പോള്‍ നിരീക്ഷിക്കാന്‍ കഴിയാത്ത പ്രദേശമാണ്.

ഈ ചിത്രത്തില്‍ മഞ്ഞ വരക്കുള്ളില്‍ ഉള്ള സ്ഥലമാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍. ആ സ്ഥലത്ത് ഉള്ള ആളുകള്‍, വസ്തുക്കള്‍, വാഹനങ്ങള്‍ എന്നിവ ഡ്രൈവര്‍ക്ക് കണ്ണാടിയിലൂടെയോ അല്ലെങ്കില്‍ നേരിട്ടോ കാണാന്‍ സാധിക്കില്ല

അപകട സാധ്യത ഒഴിവാക്കാന്‍ നിങ്ങളുടെ കാറിന്റെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഡ്രൈവര്‍ ദിശ മാറ്റുന്നതും ബ്ലൈന്‍ഡ് സ്‌പോട്ട് മുന്‍കൂട്ടി പരിശോധിക്കാന്‍ മറക്കുന്നതും കാരണം ഓരോ വര്‍ഷവും നിരവധി അപകടങ്ങള്‍ സംഭവിക്കുന്നു.

ഒരു ഡ്രൈവര്‍ കാറിന്റെ ബ്ലൈന്‍ഡ് സ്‌പോട്ട് പരിശോധിക്കേണ്ട ഏറ്റവും സാധാരണമായ സാഹചര്യങ്ങള്‍ ഇവയാണ്:

1. പാര്‍ക്ക് ചെയ്ത സ്ഥാനത്ത് നിന്ന് വാഹനം പുറത്തേക്ക് എടുക്കുമ്പോള്‍

2. പാത മാറ്റുന്നതിന് മുമ്പ് (മെയിന്‍ റോഡില്‍ നിന്നും ചെറു റോഡിലേക്കോ തിരിച്ചോ ആകാം, വലിയ റോഡുകളില്‍ ഒരു ലെയിനില്‍ നിന്നും മറ്റൊരു ലെയ്‌നിലേക്ക് മാറുമ്പോള്‍ ആകാം)

3. നിങ്ങള്‍ ഒരു സൈക്കിള്‍/ ബൈക്ക് കടന്നുപോയെങ്കില്‍ പുതിയ റോഡിലേക്ക് തിരിയുന്നതിന് മുമ്പ്.

ഒരു വാഹനത്തിലെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ വാഹനത്തിന്റെ ഓരോ വശത്തും സ്ഥിതിചെയ്യുന്നു. ഇന്റേണല്‍ റിയര്‍ വ്യൂ മിറര്‍ നിങ്ങളുടെ കാറിന്റെ പിന്നിലെ റോഡിന്റെ മികച്ച കാഴ്ച നല്‍കുന്നു, കൂടാതെ ബാഹ്യ സൈഡ് മിററുകള്‍ പിന്‍വശവും വശത്തേക്ക് കുറച്ച് നിരീക്ഷണവും നല്‍കുന്നു, എന്നാല്‍ നിങ്ങളുടെ കണ്ണാടിയില്‍ നിന്ന് മറഞ്ഞിരിക്കുന്ന ചില പ്രദേശങ്ങളുണ്ട്, ഇവയാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍.

Warning of Motor Vehicle Department to reduce accidents
പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

വാഹനത്തിന്റെ തരം, ഉപയോഗിക്കുന്ന കണ്ണാടികളുടെ വലുപ്പം, തരം എന്നിവയെ ആശ്രയിച്ച് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ വലുപ്പത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഒരു സൈക്ലിസ്റ്റ്,ഒരു മോട്ടോര്‍ സൈക്കിള്‍, ചിലപ്പോള്‍ ഒരു കാറിനെ പ്പോലും മുഴുനായി ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ക്ക് മറയ്ക്കാന്‍ കഴിയും.അതുകൊണ്ടാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ പരിശോധിക്കേണ്ടത്.

ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.

ഒരു ബ്ലൈന്‍ഡ് സ്‌പോട്ട് പരിശോധിക്കുന്നത് ഏത് ദിശയിലേക്കാണോ പോകുന്നത് അതനുസരിച്ചു ഡ്രൈവര്‍ അവരുടെ തോളിന് മുകളിലൂടെ ഇടത്തോട്ടോ വലത്തോട്ടോ നോക്കിയാണ്.

*നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന ദിശയെ അടിസ്ഥാനമാക്കി ഉചിതമായ കണ്ണാടിയില്‍ നോക്കുക.

*ബ്ലൈന്‍ഡ് സ്‌പോട്ടില്‍ വാഹനങ്ങളില്ല എന്ന് ഉറപ്പിക്കാന്‍ നിങ്ങളുടെ തോളിലൂടെ പുറകിലേക്ക് കണ്ണാടിയിലേക്ക് നോക്കുക.

*ഇന്‍ഡിക്കേറ്റര്‍ ഇടുക.

*എന്നിട്ട് മാത്രം വാഹനത്തിന്റെ ദിശ മാറ്റുക.

ബ്ലൈന്‍ഡ് സ്‌പോട്ട് പരിശോധിക്കുന്നത് ഒരു ലളിതമായ നടപടിക്രമമാണെങ്കിലും, ബുദ്ധിമുട്ടുള്ള ഭാഗം എല്ലായ്‌പ്പോഴും അത് ചെയ്യാന്‍ ശീലിക്കുക എന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com