

തൊടുപുഴ: വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കി പാണ്ടിപ്പാറ ടൂറിസ്റ്റ് പാറയിൽ പരുന്ത് കടന്നൽക്കൂട് ഇളക്കിയതിനെ തുടർന്നു കടന്നലുകളുടെ ആക്രമണം. സന്ദർശകർക്കും സമീപപ്രദേശത്തുള്ളവർക്കും കടന്നലിന്റെ കുത്തേറ്റു. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.
രാവിലെ 10 മണിയോടെയാണ് പരുന്ത് കടന്നൽക്കൂട് ഇളക്കിയത്. ഈ സമയത്ത് സന്ദർശകരായി കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടന്നലിന്റ ആക്രമണത്തിൽ നിന്ന് സന്ദർശകർ ഓടി രക്ഷപ്പെടുകയായിരുന്നു.
ടൂറിസ്റ്റ് പാറ സന്ദർശിക്കാൻ എത്തിയ എറണാകുളം ആലുവ സ്വദേശികളായ ഹമ്പൽ, സ്റ്റെഫി ജോസ്, ബിൽദാർ, നബീൽ, അഖിൽ, മുബാരീസ്, പ്രദേശവാസികളായ ഓടമ്പള്ളിൽ സൗമ്യ, സാബു ഇഞ്ചയിൽ, ഭാര്യ ലീറ്റിൽ, അമല, ആഗസസ്, എന്നിവർക്കാണ് കടന്നലിന്റെ ആക്രമണം ഉണ്ടായത്.
സംഭവം അറിഞ്ഞു രക്ഷിക്കാൻ എത്തിയ പടിഞ്ഞാറകത്ത് ചാക്കോ, ചാമകാല പ്രതീഷ് എന്നിവർക്കും നേരെയും ആക്രമണം ഉണ്ടായി. 12 പേർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സ തേടി. പത്തു പേർ ആശുപത്രി വിട്ടു എങ്കിലും രണ്ട് കുട്ടികൾ ചികിത്സയിൽ തുടരുകയാണ്. കടന്നൽക്കൂട് നശിപ്പിയ്ക്കുമെന് വനം വകുപ്പ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates