വെള്ളം കുടിപ്പിച്ച് ജല അതോറിറ്റി; മൂന്ന് സെന്റിലെ താമസക്കാരന് 31 ലക്ഷം രൂപയുടെ ബില്‍

3 സെന്റിലെ താമസക്കാരനായ തളിയിൽ ദേവസ്യയ്ക്കു ജല അതോറിറ്റി നൽകിയത് 31 ലക്ഷത്തിന്റെ ബിൽ
വെള്ളം കുടിപ്പിച്ച് ജല അതോറിറ്റി; മൂന്ന് സെന്റിലെ താമസക്കാരന് 31 ലക്ഷം രൂപയുടെ ബില്‍
Updated on: 
1 min read


തിടനാട്: 3 സെന്റിലെ താമസക്കാരനായ തളിയിൽ ദേവസ്യയ്ക്കു ജല അതോറിറ്റി നൽകിയത് 31 ലക്ഷത്തിന്റെ ബിൽ. കൊണ്ടൂർ ലക്ഷംവീട് കോളനിയിലെ കൂലിപ്പണിക്കാരനായ ദേവസ്യയ്ക്കു ദ്വൈമാസ ബില്ലും കുടിശികയും പിഴയും എല്ലാം ചേർത്തു നൽകിയിരിക്കുന്നത് 31,82,577 രൂപയാണ്. 

നാല് മാസം മുൻപു ദേവസ്യയുടെ കണക്‌ഷനിലെ മീറ്റർ കേടായിരുന്നു. ഈരാറ്റുപേട്ട ഓഫിസിലെത്തി പരാതി നൽകിയപ്പോൾ പുതിയ മീറ്റർ പാലായിൽ നിന്നു വാങ്ങാൻ ഉദ്യോ​ഗസ്ഥർ നിർദേശിച്ചു. ഇവിടെ നിന്നും മീറ്റർ വാങ്ങിയെങ്കിലും ജല അതോറിറ്റി ജീവനക്കാർ ഇതു ഘടിപ്പിച്ചു നൽകാൻ എത്തിയില്ല. 

ഒരു ബില്ലിൽ സാധാരണ 300 രൂപയിൽ കൂടുതൽ‌ വരാറില്ലെന്നു ദേവസ്യ പറയുന്നു. ഓഫിസുകൾ കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥർ കൈമലർത്തുകയാണെന്ന് ഇയാൾ പറയുന്നു. ആരെങ്കിലും ഇടപെട്ട് പിഴ ഒഴിവാക്കിക്കിട്ടുമെന്ന പ്രതീക്ഷയിലാണു ദേവസ്യ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com