മൂഴിയാറില്‍ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിര്‍ദേശം

ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം  നദികളില്‍ 100 സെ.മി. വരെ ജലനിരപ്പ്  ഉയര്‍ന്നേക്കാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

പത്തനംതിട്ട : ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതു സമയത്തും തുറന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. പമ്പയാറിന്റെയും കക്കാട്ടാറിന്റെയും തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. 

കെഎസ്ഇബിയുടെ അധീനതയിലുള്ള മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ജല നിരപ്പ് 190 മീറ്റര്‍ എത്തിയപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 

ജല നിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 60 സെന്റി മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 101.49 കുമെക്‌സ് എന്ന നിരക്കില്‍ ജലം കക്കാട്ട് ആറിലേക്ക്  ഒഴുക്കി വിടുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം  നദികളില്‍ 100 സെ.മി. വരെ ജലനിരപ്പ്  ഉയര്‍ന്നേക്കാം.

ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം. നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com