വാട്ടര്‍ മെട്രോ യാത്രാ നിരക്ക് നിശ്ചയിച്ചു; കുറഞ്ഞ നിരക്ക് 20 രൂപ

കൊച്ചി മെട്രോയോടനുബന്ധിച്ചുള്ള വാട്ടര്‍ മെട്രോ പദ്ധതിയുടെ യാത്രാ നിരക്ക് നിശ്ചയിച്ചു
വൈറ്റില മൊബിലിറ്റി ഹബിന് സമീപം  വാട്ടര്‍ മെട്രോ ജെട്ടി വരുന്ന സ്ഥലം/ ഫയല്‍
വൈറ്റില മൊബിലിറ്റി ഹബിന് സമീപം വാട്ടര്‍ മെട്രോ ജെട്ടി വരുന്ന സ്ഥലം/ ഫയല്‍
Updated on
1 min read

തിരുവനന്തപുരം:  കൊച്ചി മെട്രോയോടനുബന്ധിച്ചുള്ള വാട്ടര്‍ മെട്രോ പദ്ധതിയുടെ യാത്രാ നിരക്ക് നിശ്ചയിച്ചു. ഒരു വര്‍ഷത്തേക്കുള്ള ആദ്യഘട്ട യാത്രാനിരക്കാണ് നിശ്ചയിച്ചത്.

കുറഞ്ഞ നിരക്ക് 20 രൂപയാണ്. മൂന്ന് കിലോമീറ്റര്‍ വരെയാണ് ഈ നിരക്ക്. ശേഷമുള്ള ഓരോ കിലോമീറ്ററിനും 4 രൂപ വീതം വര്‍ദ്ധനവുണ്ടാവും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും. കാലാകാലങ്ങളില്‍ നിരക്ക് നിശ്ചയിക്കുന്നതിന് ഫെയര്‍ ഫിക്സേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിന് മന്ത്രിസഭായോഗം അധികാരം നല്‍കി. മാര്‍ക്കറ്റ് സാഹചര്യമനുസരിച്ച് യാത്രാക്കൂലി പുതുക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ടാവും.

വാട്ടര്‍ മെട്രോ സര്‍വീസ് കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പ്പാത ടെര്‍മിനലിലേക്ക് നീട്ടാന്‍ ആഴ്ചകള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്നു. ഇതോടെ ഇന്‍ഫോപാര്‍ക്കിലെ സില്‍വര്‍ ലൈന്‍ സ്റ്റേഷനുസമീപത്തെ ജെട്ടി വിവിധ ഗതാഗതമാര്‍ഗങ്ങള്‍ സംയോജിപ്പിക്കുന്ന ഹബ്ബായി മാറും. നിലവില്‍ വാട്ടര്‍ മെട്രോയുടെ വൈറ്റില, കാക്കനാട് (ചിറ്റേത്തുകര) ടെര്‍മിനലുകള്‍ നിര്‍മാണം പൂര്‍ത്തിയായി. ഇവ സര്‍വീസ് ആരംഭിക്കാന്‍ സജ്ജമാണ്.വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചാല്‍ 20 മിനിറ്റില്‍ വൈറ്റിലയില്‍നിന്ന് കാക്കനാട്ടേക്ക് എത്താം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vellappally Natesan
APM Muhammad Haneesh
Police  Representative Image
Pinarayi Vijayan, V D Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com