എന്തായി കോണ്‍ഗ്രസിന്‍റെ നൂറു വീടുകള്‍? രാഹുലിനും പ്രിയങ്കയ്ക്കും മൗനം; വയനാടിനോട് 'മുഖം തിരിച്ച്' എഐസിസി

ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി കോണ്‍ഗ്രസ് 100 വീടുകള്‍ സ്ഥാപിക്കും എന്നായിരുന്നു മുന്‍ വയനാട് എംപി കൂടിയായ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. 100 വീടുകള്‍ നിര്‍മിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസും പ്രഖ്യാപിച്ചിരുന്നു
Rahul Gandhi and Priyanka Gandhi
Congress leaders Rahul and Priyanka Gandhi
Updated on
2 min read

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ - ചുരല്‍മല ഉരുള്‍പ്പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍ പാലിക്കാനാകാതെ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ പടിവാതിലില്‍ എത്തിനില്‍ക്കുമ്പോള്‍ പ്രഖ്യാപനങ്ങള്‍ വെറും ജലരേഖയായി അവശേഷിക്കുന്ന സാഹചര്യം കോണ്‍ഗ്രസിനെയും യുഡിഎഫിനെയും രാഷ്ട്രീയമായും പ്രതിസന്ധിയിലാക്കുന്നു. ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി കോണ്‍ഗ്രസ് 100 വീടുകള്‍ സ്ഥാപിക്കും എന്നായിരുന്നു മുന്‍ വയനാട് എംപി കൂടിയായ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. 30 വീടുകള്‍ നിര്‍മിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസും പ്രഖ്യാപിച്ചു. എന്നാല്‍ ദുരന്തം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പദ്ധതിക്ക് ആവശ്യമായ ഭൂമിപോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

Rahul Gandhi and Priyanka Gandhi
'അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റാത്തതിന് നന്ദി', സ്വര്‍ണപ്പാളി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തല്‍ തന്നെയാണ് ആദ്യ വിഷയം. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് ഫണ്ട് എത്തിക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ അവകാശവാദം. ഇക്കാര്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും നിലവിലെ വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുള്‍പ്പെടെ ഇതുവരെ വ്യക്തതവരുത്തിയിട്ടില്ല. അടുത്തിടെ ദുരന്തബാധിതരെ സന്ദര്‍ശിച്ച് മടങ്ങിയെങ്കിലും പ്രിയങ്ക ഗാന്ധി ഇക്കാര്യത്തില്‍ യാതൊരു പ്രഖ്യാപനത്തിനും മുതിര്‍ന്നില്ല.

എന്നാല്‍, പ്രഖ്യാപനം പാഴാകില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് വയനാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ടി ജെ ഐസക്. പദ്ധതിയ്ക്ക് ആവശ്യമായ സ്ഥലം കണ്ടെത്തിക്കഴിഞ്ഞെന്നും ഈ മാസം തന്നെ തറക്കല്ലിടുമെന്നും ടി ജെ ഐസക് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. സമാനമായ പ്രഖ്യാപനം നടത്തുകയും തുടര്‍ നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്ത മുസ്ലീം ലീഗ് നേരിട്ട പ്രതിസന്ധികളും ടി ജെ ഐസക് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ മേപ്പാടിയില്‍ പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ അംഗീകാരത്തിന് ശേഷം ഗുണഭോക്താക്കളെ കണ്ടെത്തും. ഈ പട്ടിക അനുസരിച്ച് ഗുണഭോക്താക്കളുടെ എണ്ണത്തില്‍ ഉള്‍പ്പെടെ മാറ്റം ഉണ്ടായേക്കാം എന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

Rahul Gandhi and Priyanka Gandhi
ചുമയ്ക്കുള്ള 'കോള്‍ഡ്രിഫ്' സിറപ്പ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; ഉല്‍പ്പാദനം നിര്‍ത്തിവെക്കാനും നിര്‍ദേശം

അതേസമയം, പ്രാദേശിക നേതൃത്വത്തെ ഇത്രയും വലിയ ഒരു പദ്ധതി ഏല്‍പ്പിക്കാന്‍ ദേശീയ നേതൃത്വത്തിന് താല്‍പര്യമില്ലാത്തതാണ് പദ്ധതി വൈകാന്‍ കാരണം എന്നാണ് പാര്‍ട്ടിയിലെ മറ്റൊരു വിഭാഗത്തിന്റെ നിലപാട്. പ്രാദേശിക നേതൃത്വത്തിന് കാര്യക്ഷമായി ഇടപെടാനാകുമോ എന്നതില്‍ പ്രിയങ്ക ഗാന്ധി സംശയാലുവാണെന്നും മുതിര്‍ന്ന നേതാവ് ചൂണ്ടിക്കാട്ടുന്നു. നിര്‍ജീവമായ ജില്ലാ കമ്മിറ്റിയോട് നേരത്തെ തന്നെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു അടുത്തിടെ ഡിസിസി പ്രസിഡന്റിനെ പോലും മാറ്റിയത്. സമീപകാലത്തെ വയനാട് സന്ദര്‍ശനത്തില്‍ പോലും ഇരുനേതാക്കളും ജില്ലാ നേതാക്കളുമായി സഹകരിച്ചിരുന്നില്ല. എന്നാല്‍ പദ്ധതി നടപ്പാകുമെന്നും, ഇതില്‍ പ്രാദേശിക നേതൃത്വത്തിന് വലിയ പങ്കുണ്ടാകില്ലെന്നുമാണ് നേതാവ് നല്‍കുന്ന സൂചന.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടില്‍ യൂത്ത് കോണ്‍ഗ്രസ് ഇതിനോടകം തന്നെ ആരോപണ മുനയിലാണ്. പുനരധിവാസത്തിന്റെ പേരില്‍ പിരിച്ച 88 ലക്ഷം രൂപ വെട്ടിച്ചെന്നാണ് ആരോപണങ്ങള്‍. എന്നാല്‍ ഭൂമി ലഭ്യമല്ലാത്തതിനാലാണ് പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്. വീട് നിര്‍മാണത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. പുതിയ സംസ്ഥാന പ്രസിഡന്റ് വന്നാല്‍, പ്രഥമ പരിഗണന ചൂരല്‍മല പുനരധിവാസമായിരിക്കും. 30 വീടുകള്‍ക്കെങ്കിലും പണം കണ്ടെത്താന്‍ കഴിയുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍കിഫില്‍ പറയുന്നു. ഭൂമി രേഖകളുടെ ക്രമക്കേടില്‍ കുടുങ്ങി മുസ്ലീം ലീഗ് പ്രഖ്യാപിച്ച പദ്ധതിയും പാതിവഴിയിലാണ്. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി മേപ്പാടി പഞ്ചായത്ത് നിര്‍മ്മാണ അനുമതികള്‍ തടഞ്ഞതാണ് പദ്ധതിയെ ബാധിച്ചത്. രാഷ്ട്രീയ വിഷയങ്ങളില്‍ കുടുങ്ങി പ്രഖ്യാപനങ്ങള്‍ വെറുംവാക്കുകളായി തുടരുമ്പോള്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍ക്കുകയാണ്.

Summary

The Congress is finding itself in a political mess with its much-hyped promise to chip in in rebuilding landslide-devastated Mundakkai-Chooralmala coming a cropper.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com