

കൊച്ചി: വയനാട് ദുരന്തത്തെ തുടര്‍ന്ന് ദുരിതത്തിലായവരെ സഹായിക്കാന്‍ കൈത്താങ്ങുമായി എപി വര്‍ക്കി മിഷന്‍ ഹോസ്പിറ്റലും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റും, ഡോക്ടര്‍മാരും,ജീവനക്കാരും ചേര്‍ന്ന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപ സ്വരൂപിച്ചു.തുക എപി വര്‍ക്കി മിഷന്‍ സെക്രട്ടറി അഡ്വ വിജയകുമാര്‍ മന്ത്രി പി രാജീവിന് കൈമാറി.
അതിനിടെ ചൂരല്‍മല ദുരന്തബാധിത മേഖലകളിലെ തിരച്ചില്‍ 22-ാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ നടത്തിയ തിരച്ചിലിലും മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല. പുഞ്ചിരിമട്ടം മുതല്‍ സൂചിപ്പാറയുടെ താഴ്ന്ന പ്രദേശങ്ങള്‍വരെ ആറുമേഖലകളിലായി തിരിച്ചാണ് ഇപ്പോഴത്തെ തിരച്ചില്‍. നിലമ്പൂര്‍ മേഖലയിലും തിരച്ചിലുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ 13ന് ശേഷം മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച വിവിധ സേനാവിഭാഗങ്ങളില്‍നിന്നായി 328 പേരും സന്നദ്ധപ്രവര്‍ത്തകരായ 17പേരും തിരച്ചിലില്‍ പങ്കെടുത്തു. ഇതുവരെ 231 മൃതദേഹവും 212 ശരീരഭാഗവുമാണ് ലഭിച്ചത്.
ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ താല്‍ക്കാലിക പുനരധിവാസത്തിന് 345 വാടകവീടും 79 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുമാണ് കണ്ടെത്തിയത്. 84 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിശ്ചയിച്ചുനല്‍കി. 12 തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുമാണ് സ്വകാര്യ ഉടമസ്ഥതയിലുള്ള 345 ഇടങ്ങള്‍ കണ്ടെത്തിയത്. അറ്റകുറ്റപ്പണി ആവശ്യമില്ലാതെ 177 ഇടങ്ങള്‍ സജ്ജമാണ്. 247 ഇടങ്ങള്‍ വാസയോഗ്യമാക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നു. കുടുംബങ്ങള്‍ സ്വന്തം നിലയിലും വാടകവീട് കണ്ടെത്തുന്നുണ്ട്. 6000 രൂപയാണ് വാടക ഇനത്തില്‍ സര്‍ക്കാര്‍ നല്‍കുക. സ്വയം വീട് കണ്ടെത്തുന്നവര്‍ക്കും ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും സര്‍ക്കാര്‍ വാടക നല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates