വയനാട് തുരങ്കപാത: കേന്ദ്രത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Wayanad Tunnel: Muhammed Riyaz says final clearance has been received from the Centre
മന്ത്രി പി എ മുഹമ്മദ് റിയാസ്ഫയൽ/എക്സ്പ്രസ്
Updated on
1 min read

കോഴിക്കോട്: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ആനയ്ക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറന്‍സാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

'അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് കൂടി ലഭ്യമായിരിക്കുകയാണ് എന്ന സന്തോഷ വിവരം പങ്കുവെക്കട്ടെ. തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറന്‍സ് ആണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നതെന്നും' മന്ത്രി അറിയിച്ചു.

Wayanad Tunnel: Muhammed Riyaz says final clearance has been received from the Centre
കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു

വയനാട് തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട്ടെ ആനക്കാംപൊയിലില്‍നിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക് വേഗത്തില്‍ എത്താനാകും. കിഫ്ബി പദ്ധതിയില്‍ 2134.5 കോടി രൂപ ചെലവില്‍ നാലുവരിയായാണ് നിര്‍മാണം. നിര്‍വഹണ ഏജന്‍സി കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡാണ്. വയനാട്ടില്‍ 5.58 കിലോമീറ്ററും കോഴിക്കോട് 3.15 കിലോമീറ്ററുമായി 8.73 കിലോമീറ്ററാണ് തുരങ്കപാതയുടെ ദൈര്‍ഘ്യം. ഇതില്‍ 8.1 കിലോമീറ്റര്‍ ഇരട്ട ടണലാണ്.

Summary

Wayanad Tunnel: Muhammed Riyaz says final clearance has been received from the Centre

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com