അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ, യുവാവിന്റെ മൃതദേഹം കനാലിൽ, ശരീരത്ത് മർദ്ദനമേറ്റ പാടുകൾ ; ദുരൂഹത

അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ, യുവാവിന്റെ മൃതദേഹം കനാലിൽ, ശരീരത്ത് മർദ്ദനമേറ്റ പാടുകൾ ; ദുരൂഹത

എബിനൊപ്പം കഴിഞ്ഞ ദിവസം കണ്ടതായി പറയുന്ന യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്
Published on

തൃശൂർ:  യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. തിരുമുടിക്കുന്ന് വലിയവീട്ടിൽ ഡേവിസിന്റെ മകൻ എബിന്റെ (33) മൃതദേഹമാണ് കൊരട്ടി പടിഞ്ഞാറെ അങ്ങാടിയിലെ കട്ടപ്പുറം-കാതിക്കുടം ഇറിഗേഷൻ കനാലിൽ കണ്ടെത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നത്. സമീപത്തു നിന്ന് മുണ്ടും ഷര്‍ട്ടും ലഭിച്ചിട്ടുണ്ട്. 

നാട്ടുകാരാണ് ഇന്നലെ കാടുപിടിച്ച സ്ഥലത്ത് മൃതദേഹം കണ്ടത്. വിവരം അറിഞ്ഞ് ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പരിശോധന നടത്തി. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്നു എബിനെന്നും പൊലീസ് പറഞ്ഞു. 

മർദനമേറ്റതെന്നു തോന്നിക്കുന്ന പാടുകൾ ശരീരത്തിൽ ഉള്ളതായി പൊലീസ് സൂചിപ്പിച്ചു. എബിനൊപ്പം കഴിഞ്ഞ ദിവസം കണ്ടതായി പറയുന്ന യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com