സദ്യയിൽ പപ്പടം വിളമ്പിയില്ല; വിവാഹ സത്കാരത്തിൽ പൊരിഞ്ഞ അടി!

വധുവിന്റേയും വരന്റേയും ബന്ധുക്കൾ തമ്മിൽ അടിയോടടി
wedding reception fight
wedding reception fight
Updated on
1 min read

തിരുവനന്തപുരം: വിവാഹ സത്കരത്തിനു പപ്പടം വിളമ്പാത്തതിന്റെ പേരിൽ അരങ്ങേറിയത് കൂട്ടയടി. വധുവിന്റേയും വരന്റേയും വീട്ടുകാർ തമ്മിലാണ് പൊരിഞ്ഞ അടി നടന്നത്. ഊരുട്ടമ്പലത്തിനു സമീപം നീറമൺകരയിലാണ് സംഭവം.

വിവാഹ സത്കാര ഹാളിൽ പപ്പടം എത്താതിരുന്നതോടെ ഊട്ടുപുരയിൽ നിന്നാണ് അടി തുടങ്ങിയത്. നേരിയ വാക്കേറ്റം പിന്നീട് തർക്കത്തിലേക്ക് നീങ്ങി. സംഭവം ഇരു ഭാ​ഗത്തേയും ആളുകൾ ഏറ്റുപിടിച്ചതോടെ തല്ലിലേക്കു നീങ്ങുകയായിരുന്നു.

wedding reception fight
പ്രണയദിനമായ ഇന്ന് സപ്ലൈകോയുടെ 'മധുര സമ്മാനം'; ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപ

മാറനല്ലർ- നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശത്താണ് വിവാഹ സത്കാരം നടന്നത്. സംഭവമറിഞ്ഞ് മാറനല്ലൂരിൽ നിന്നും നരുവാമൂട്ടിൽ നിന്നും പൊലീസ് എത്തി.

എന്നാൽ പരാതി നൽകാൻ ഇരു കൂട്ടരും വിസമ്മതിച്ചു. ഇതോടെ പൊലീസ് മടങ്ങി. അടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലാണ് പ്രചരിച്ചത്.

wedding reception fight
ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്, അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി; ക്രമീകരണം ഇങ്ങനെ
Summary

wedding reception fight: The gang fight broke out over not serving pappadam at a wedding reception

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com