ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1081 കോടി രൂപ അനുവദിച്ചു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം നാളെ (തിങ്കളാഴ്ച) മുതല്‍.
welfare pension
ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ഫയല്‍ ചിത്രം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം നാളെ (തിങ്കളാഴ്ച) മുതല്‍. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കുകയും നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുകയും ചെയ്യും. ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 961.64 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 119.47 കോടി രൂപയുമാണ് അനുവദിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു.

ധനകാര്യ (എസ്എഫ് സി-ബി) വകുപ്പ് പുറപ്പെടുവിച്ച രണ്ടു പ്രത്യേക ഉത്തരവുകളിലൂടെയാണ് തുക അനുവദിച്ചിട്ടുള്ളത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 52,09,617 ഗുണഭോക്താക്കള്‍ക്കായി 961.64 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ സര്‍ക്കാറിന്റെ ധനസഹായത്തോടെ പെന്‍ഷന്‍ നല്‍കുന്ന 16 ക്ഷേമനിധി ബോര്‍ഡുകളിലെ 6,05,415 ഗുണഭോക്താക്കള്‍ക്കായി 119.46 കോടി രൂപയാണ് അനുവദിച്ചത്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 29,67,142 ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തും. ഇതിനായി 541,38,82,747 രൂപ അനുവദിച്ചു. 22,42,475 പേര്‍ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി വീടുകളില്‍ പണമായി തുക എത്തിച്ചു നല്‍കും.

ഇതിനു പുറമേ, ദേശീയ സാമൂഹ്യ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല, ഭിന്നശേഷി, വിധവാ പെന്‍ഷനുകളിലെ 8,46,456 ഗുണഭോക്താക്കള്‍ക്കുള്ള ഒക്ടോബര്‍ മാസത്തെ വിഹിതമായി 24,76,10,400 തുകയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുക നവംബര്‍ 16നകം കേരള സ്റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് തിരിച്ചടക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

welfare pension
സംസ്ഥാനത്ത് മഴ ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴിടത്ത് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം
welfare pension
പാറശാലയില്‍ കെഎസ്ആർടിസി ജീവനക്കാർക്ക് മിന്നലേറ്റു; 5 പേർ ആശുപത്രിയില്‍
Summary

Welfare pension distribution begin tomorrow; Rs 1,081 crore sanctioned

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com